Home Featured കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ പരാമര്‍ശം; മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തില്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ പരാമര്‍ശം; മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തില്‍

by മൈത്രേയൻ

ബംഗളൂരു: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തില്‍. വാര്‍ത്താ സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ വാക്ക് പ്രയോഗിച്ചുകൊണ്ട് രൂക്ഷ വിമര്‍ശനം ഈശ്വരപ്പ നടത്തിയത്. പരാമര്‍ശം നടത്തിയതിന് പിന്നാലെ അത് പിന്‍വലിക്കുന്നതായും അത് പ്രസിദ്ധീകരിക്കരുതെന്നും ഈശ്വരപ്പ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

മന്ത്രി ഈശ്വരപ്പയെ കോമാളി എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടിയായാണ് പ്രതികരണം. കോമാളി പ്രയോഗത്തില്‍ എന്താണ് പറയേണ്ടതെന്ന്​ തനിക്ക് അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഈശ്വരപ്പ മോശം പരാമര്‍ശം നടത്തിയത്. സംസ്കാരമില്ലാത്ത ഒരാള്‍ക്കെ ഇത്തരം വാക്കുകള്‍ പറയാനാകുവെന്നും ഈശ്വരപ്പക്ക് സംസ്കാരമില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തുറന്നടിച്ചു. ഈശ്വരപ്പയെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രമായ നിംഹാന്‍സില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കാന്‍ ആരോഗ്യമന്ത്രി ഇടപെടണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിന്‍ ന്‍റ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരോട് നിയമം കൈയിലെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഈശ്വരപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group