ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ അംഗത്വം ലഭിച്ച കാര്‍കള എം എല്‍ എ സുനില്‍ കുമാര്‍. എംഎല്‍എ സ്ഥാനവും ഇപ്പോഴത്തെ മന്ത്രിപദവിയും ഹിന്ദുത്വ സ്വത്വത്തിന്റെ തുടര്‍ച മാത്രമാണ്.
അതില്‍ ഏത് സാഹചര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല മന്ത്രിയായ ശേഷം മണ്ഡലത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി.
മൂന്നാംതവണയും തന്നെ വിജയിപ്പിച്ച ജനങ്ങളോട് മന്ത്രി നന്ദി അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും തന്നിലുള്ള വിശ്വാസമാണ് മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നില്‍. ഏത് വകുപ്പ് കിട്ടിയാലും സന്തുഷ്ടനാവുമെന്ന് മന്ത്രി പറഞ്ഞു