Home Featured അബോധാവസ്ഥയിലായ കര്‍ണാടക സ്വദേശിയെ നാട്ടിലെത്തിച്ചു

അബോധാവസ്ഥയിലായ കര്‍ണാടക സ്വദേശിയെ നാട്ടിലെത്തിച്ചു

ബീഷ: അബോധാവസ്ഥയിലായ കര്‍ണാടക സ്വദേശിയെ നാട്ടിലെത്തിച്ചു. രണ്ടു മാസമായി ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ണാടക ബിജാപുര്‍ വിജയപുര സ്വദേശി സംഗാരപ്പ ഹട്ടിയെ (52) ആണ് തുടര്‍ചികിത്സക്കായി സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലേക്കയച്ചത്.ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞിട്ടും പുതുക്കിക്കിട്ടിയിരുന്നില്ല.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സലേറ്റില്‍ പുതുക്കാനായി അപേക്ഷിച്ചിരുന്നെങ്കിലും ചില തടസ്സങ്ങള്‍ പറഞ്ഞ് പുതുക്കിനല്‍കിയില്ല. കോണ്‍സലേറ്റ് സംഘം ബീഷയില്‍ എത്തിയപ്പോള്‍ ഇതിന്റെ കാരണം അന്വേഷിച്ചു. സംഗാരപ്പയുടെ പേരില്‍ സ്വദേശത്ത് കേസുള്ളതുകൊണ്ടാണ് പാസ്പോര്‍ട്ട് പുതുക്കാത്തത് എന്ന മറുപടിയാണ് കിട്ടിയത്. ഇത് അറിഞ്ഞതിന്റെ പിറ്റേന്നാണ് കുഴഞ്ഞുവീണത്. അതോടെ അബോധാവസ്ഥയിലായി.

13 വര്‍ഷമായി ബീഷയില്‍ മണ്ണുമാന്തിയന്ത്രം ഓപറേറ്ററായി ജോലിചെയ്യുന്ന ഇദ്ദേഹം ഒന്നരവര്‍ഷം മുമ്ബാണ് നാട്ടില്‍ പോയിവന്നത്. ഒരുമാസത്തോളം അബോധാവസ്ഥയില്‍ കിടന്ന ഇയാളെക്കുറിച്ച്‌ മറ്റൊരു കര്‍ണാടക സ്വദേശി കോണ്‍സലേറ്റ് വെല്‍ഫെയര്‍ മെംബറും ബീഷയിലെ സാമൂഹികപ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് പാതിപറമ്ബനുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.തുടര്‍ന്ന് അദ്ദേഹം സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചു.

ആവശ്യമായ എന്തുസഹായവും ചെയ്യാന്‍ തയാറാണെന്ന് സ്പോണ്‍സര്‍ മറുപടി പറഞ്ഞു. കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി പാസ്പോര്‍ട്ട്‌ സംഘടിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബീഷയില്‍നിന്ന് റിയാദ്-മുംബൈ വഴി പോയ വിമാനത്തില്‍ മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ നാട്ടിലേക്കയച്ചു. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആശുപത്രിച്ചെലവുകള്‍ അടക്കം എല്ലാം സ്പോണ്‍സര്‍ വഹിച്ചു.

മോദിക്ക് കേരളത്തില്‍ 36 ശതമാനം ജനപിന്തുണ; ഏഴു മണ്ഡലങ്ങള്‍ സ്വന്തമാക്കുമെന്ന് ബി.ജെ.പി

2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏഴ് മണ്ഡലങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ഇതിന്റെ മുന്നോടിയായി ബി.ജെ.പി നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ 36 ശതമാനം ജനപിന്തുണ നരേന്ദ്രമോദിക്കുണ്ടെന്നാണ് പറയുന്നത്.കഴിഞ്ഞ കുറച്ച്‌ കാലമായി ബി.ജെ.പി കേരള ഘടകത്തിലെ വിഭാഗീയത നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള വിഭാഗം വലിയമാറ്റം സ്വപ്നം കണ്ടിരുന്നു.

എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത്തരം മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ തന്നെ നേതൃമാറ്റമെന്ന പ്രചാരണം യു.ഡി.എഫിന്റെ സി.പി.എമ്മും നടത്തുന്നതാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.കേരളത്തില്‍ ഇരുമുന്നണികളില്‍ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് പ്രകാശ് ജാവദേക്കര്‍ പറയുന്നു.

രണ്ട് മുന്നണികളും നിഴല്‍ യുദ്ധമാണ് നടത്തുന്നത്. രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ത്രിപുരയിലടക്കം അവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്. ബംഗാളിലും യഥാ‌ര്‍ത്ഥത്തില്‍ സഖ്യമാണ്. അവസാന നിമിഷം അവര്‍ വോട്ടുകള്‍ മമതയ്ക്ക് മറിച്ചു നല്‍കി. നയമസഭയ്ക്ക് അകത്തും പുറത്തും അവര്‍ എല്ലായ്പോഴും ഒരുമിച്ചാണ്. ഇരുമുന്നണികളുടെയും നിഴല്‍ യുദ്ദം ബിജെപി തുറന്നുകാട്ടും. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങള്‍, സ്വജനപക്ഷപാതം എന്നിവയുടെ പിടിയിലാണ്.

ജനങ്ങള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് വൈകാതെ തിരിച്ചറിയുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ മത്സരിക്കാനിടയുള്ള സ്ഥാനാര്‍ഥിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. എല്ലാം സ്വാഗതം ചെയ്യുന്നു. നിലവിലുള്ള നേതൃത്വം തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ് ജാവദേക്കര്‍ ആവര്‍ത്തിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group