Home Featured 4 ലക്ഷം മുടക്കി ചക്ക സ്വന്തമാക്കി കർണാടക സ്വദേശി

4 ലക്ഷം മുടക്കി ചക്ക സ്വന്തമാക്കി കർണാടക സ്വദേശി

ബെംഗളൂരു: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴവർഗമാണ് ചക്ക. നഗരങ്ങളിലുള്ളവരൊക്കെ വലിയ വിലകൊടുത്തും ചക്ക വാങ്ങാറുണ്ട്. പുറംരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ പോലും വലിയ വില കൊടുത്താണ് ചക്ക വാങ്ങാറ്. എന്നാൽ ഒരു ചക്കയ്ക്ക് നാല് ലക്ഷം രൂപയിലധികം കൊടുത്ത് ആരെങ്കിലും സ്വന്തമാക്കുമോ? അത്തരമൊരു വാർത്തയാണ് ദക്ഷിണ കർണാടകയിലെ ബന്ദ്‌വാളിൽ നിന്നും വരുന്നത്.നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു.

പ്രഭാഷണത്തിന് ശേഷം പള്ളിയിലേക്ക് വഴിപാടായി കൊണ്ടുവന്ന ചക്ക ലേലം ചെയ്യാൻ തുടങ്ങി. ആദ്യം ചെറിയ തുകയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 4,33,333 രൂപയിലാണ്. പ്രാദേശിക നേതാക്കളായ അസീസും ലത്തീഫും മത്സരിച്ച് ലേലം വിളിച്ചു. അവസാനം 4,33,333 രൂപക്ക് ചക്ക ലത്തീഫ് സ്വന്തമാക്കി.

ലേല നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലത്തീഫ് നാട്ടിലെ താരമായി. ഒരു ചക്കയ്ക്ക് ഭീമമായ തുക നൽകിയ ലേലം കൊണ്ടതിൽ എല്ലാവരും ആശ്ചര്യത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. ഇത് മാത്രമല്ല പള്ളിയിലേക്ക് വഴിപാടായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും നല്ല വിലക്കാണ് ലേലം ചെയ്തത്.

കർണാടകയിൽ അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഒന്നര ക്വിന്റൽ അരിയും മൂന്നരലക്ഷം രൂപയും പിടികൂടി

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിൽ രണ്ടു വ്യത്യസ്ത കേസുകളിലായി അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഒന്നര ക്വിന്റൽ അരിയും മൂന്നരലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തരിക്കെരെ ലക്കവല്ലി ഗ്രാമത്തിലാണ് രണ്ടു കേസുകളും റിപ്പോർട്ട് ചെയ്തത്. ലക്കവല്ലി എം.സി. ക്യാമ്പ് ചെക്പോസ്റ്റിൽ ലോറി പരിശോധിച്ചപ്പോഴാണ് ശിവമോഗയിൽനിന്ന് മാണ്ഡ്യയിലേക്ക് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന അരി പിടിച്ചെടുത്തത്. അരിയുമായി ബന്ധപ്പെട്ട രേഖകളില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറിയും പിടിച്ചെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group