കര്‍ണാടകയിലെ ഹൂബ്ലിയില്‍ മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്‌ത് വയോധികന്‍ഹുബ്ലി (കര്‍ണാടക): മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ ജീവിതത്തിലേയ്ക്ക് ഒപ്പം കൂട്ടി 75കാരന്‍.ഹുബ്ലി ദര്‍വാഡ് മഹാനഗര കോര്‍പറേഷന്‍ മുന്‍ മേയര്‍ കൂടിയായ ഡികെ ചവാനാണ് ഭാര്യയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്‌തത്.
വിവാഹത്തിന്‍റെ വീഡിയോഡികെ ചവാന്‍റെ ആദ്യ ഭാര്യ ശാരദ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. തുടര്‍ന്ന് ഭാര്യയുടെ സഹോദരിയായ അനസൂയയെ വിവാഹം ചെയ്യാന്‍ ചവന്‍ തീരുമാനിക്കുകയായിരുന്നു. മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
തമന്ന വിവാഹിതയോ ? ; ‘ഭര്‍ത്താവി’ന്റെ ചിത്രം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത് താരം-
തെന്നിന്ത്യന്‍ സിനിമാ താരമാണ് തമന്ന. തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.അതിനാല്‍ തന്നെ തമന്നയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഏറെ ശ്രദ്ധയും ലഭിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമന്ന വിവാഹിതയാകുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ താരം തമന്ന . തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്വയം പുരുഷനായി വേഷമിട്ട് ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്.
തമന്നയുടെ ഭര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ക്ക് വലിയ ഒരു തിരിച്ചടി പോലെയായിരുന്നു താരം പങ്കുവച്ച പോസ്റ്റ്.ചിരഞ്ജീവി നായകനാകുന്ന ഭോലോ ശങ്കറാണ് തമന്നയുടേതായി റിലീസിനുള്ള ചിത്രം. അജിത് നായകനായ വേതാളം എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലും തമന്ന നായികയായി എത്തുന്നുണ്ട്.