Home Featured പ്രണയിച്ചു വിവാഹം കഴിച്ച കര്‍ണാടക സ്വദേശിനിയെ ബന്ധുക്കള്‍ ആലപ്പുഴയിലെത്തി വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി

പ്രണയിച്ചു വിവാഹം കഴിച്ച കര്‍ണാടക സ്വദേശിനിയെ ബന്ധുക്കള്‍ ആലപ്പുഴയിലെത്തി വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി

ആലപ്പുഴ: ഹരിപ്പാട് ഭര്‍തൃവീട് ആക്രമിച്ച്‌ ഒരു സംഘം ആളുകള്‍ കര്‍ണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി.യുവതിയുടെ ബന്ധുക്കളാണ് വീട് ആക്രമിച്ചു വരനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പന്ത്രണ്ടാം വാര്‍ഡിലെ അഖില്‍ ഭവനത്തില്‍ അനില്‍കുമാറിന്‍റെ മകന്‍ അഖില്‍(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസണ്‍ കോളേജ്‌ വിദ്യാര്‍ഥിനി ബംഗളൂരു കസ്‌തൂരി നഗര്‍ പി കൃഷ്‌ണയുടെ മകള്‍ വിദ്യശ്രീ (18)യെയാണ്‌ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

പ്ലസ് ടു വിദ്യാര്‍ഥിനിയായ വിദ്യശ്രീയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതായിരുന്നു അഖില്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും പെണ്‍കുട്ടി വീടുവിട്ട് അഖിലിനൊപ്പം ഇറങ്ങിവരുകയുമാണ് ഉണ്ടായത്. പെണ്‍കുട്ടി മാര്‍ച്ച്‌ 29ന്‌ അഖിലിനൊപ്പം മഹാദേവികാട്‌ എത്തി. തുടര്‍ന്ന്, 30ന്‌ നാട്ടിലെ ക്ഷേത്രത്തില്‍ ഇരുവരും വിവാഹം കഴിച്ചു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ കേരളത്തിലെത്തി തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. എന്നാല്‍ യുവതിയുടെ ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു.

പെണ്‍കുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ്‌ അപ്പോള്‍ മടങ്ങിയത്‌. ഇതിനുശേഷമാണ്‌ തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്.പുലര്‍ച്ചെ അഖിലിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവതിയുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച്‌ യുവതിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളില്‍ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്‌. അടുക്കള വാതില്‍ ചവിട്ടിത്തുറന്ന്‌ അകത്തുകയറിയ സംഘം പെണ്‍കുട്ടിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തടയാന്‍ശ്രമിച്ചവരെ ആക്രമിച്ച്‌ മാരകായുധം കാട്ടി വധഭീഷണി മുഴക്കി പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി.

തടയാന്‍ ശ്രമിച്ച അഖില്‍, അച്ഛന്‍ അനില്‍കുമാര്‍(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ്‌ (65) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ ഹരിപ്പാട് താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.തട്ടിക്കൊണ്ടു പോകല്‍ സംഭവത്തെ തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടുണ്ട്. തൃക്കുന്നപ്പുഴ എസ്‌ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന സംഘമാണ്‌ ബംഗളുരുവിലേക്ക്‌ പോയിരിക്കുന്നത്. കായംകുളം പുനലൂര്‍ ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം നവവധുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് പറയുന്നത്.

ഭർത്താവിനെതിരെ ഗാ‌ർഹിക പീഡനത്തിന് പരാതിനൽകിയവീട്ടമ്മയെ റിസോർട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു, എസ് ഐയ്ക്കെതിരെ കേസെടുത്തു

കോഴിക്കോട് : ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതിനൽകിയവീട്ടമ്മയെബലാത്സംഗംചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു,​ എടച്ചേരി പൊലീസ് സ്റ്റേഷനിലെമുൻഎസ്.ഐ അബ്ദുൾ സമദിനെതിരെയാണ് കോടതിനിർദ്ദേശപ്രകാരം വടകര പൊലീസ് കേസെടുത്തത്.മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽപറയുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെതുടർന്നാണ് വടകരസ്വദേശിയായ വീട്ടമ്മ രണ്ടുവർഷംമുമ്പ് എടച്ചേരി പൊലീസിൽ പരാതി നൽകിയത്.

പരാതിഅന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുൾ സമദായിരുന്നു,പരാതിക്കാരിയുടെമൊബൈൽ നമ്പർ വാങ്ങിയ എസ്,​ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായിവയനാട്ടിലാണെന്നുംമൊഴിനൽകാൻഅവിടെയെത്തണമെന്നുംവീട്ടമ്മയോട്അബ്ദുൾ സമദ് ആവശ്യപ്പെട്ടു. തുടർന്ന്റിസോർട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടുംപലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായിപരാതിയിൽപറയുന്നു.എസ്.ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു.

കോടതിനിർദ്ദേശപ്രകാരമാണ് വടകരപൊലീസ് അബ്ദുൾസമദിനെതിരെ കേസെടുത്തത്. കുടുംബബന്ധംതകർക്കാൻശ്രമിക്കുന്നുവെന്ന്കാണിച്ച്പരാതിക്കാരിയുടെ ഭർത്താവ് വടകരറൂറൽഎസ്.പിക്ക്മുമ്പ്പരാതിനൽകിയിരുന്നു.ഇതിന്പിന്നാലെകല്പറ്റയിലേക്ക്മാറ്റിയ അബ്ദുൾ സമദിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group