Home Featured കർണാടക സ്വദേശികളായ ദമ്ബതികളും മകനും യു.എസില്‍ മരിച്ച നിലയില്‍.

കർണാടക സ്വദേശികളായ ദമ്ബതികളും മകനും യു.എസില്‍ മരിച്ച നിലയില്‍.

ഇന്ത്യക്കാരായ ദമ്ബതികളെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ദാവണ്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (6) എന്നിവരാണ് മരിച്ചത്.മേരിലാൻഡിലെ ബാള്‍ട്ടിമോറിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അമേരിക്കയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

കര്‍ണാടകത്തിലെ ദാവൻഗെരെ ജില്ലയിലെ ജഗലൂര്‍ താലൂക്കിലെ ഹലേക്കല്‍ ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശം. യോഗേഷിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ 25 വര്‍ഷമായി ദാവൻഗെരെയിലെ വിദ്യാനഗറിലാണ് താമസിച്ചിരുന്നത്. യോഗേഷിന്റെ അച്ഛൻ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചതിനാല്‍ അമ്മ ദാവംഗരെയില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കര്‍ണാടക പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം തേടിയതായും നാട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

അത്തച്ചമയം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി

അത്തച്ചമയം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി എത്തുമ്ബോള്‍ പ്രജകള്‍ കാത്തു നില്‍ക്കുന്ന തായിരുന്നു അത്തച്ചമയത്തിന്റെ സങ്കല്പം. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രജകളാണ് രാജാക്കന്മാര്‍. ജനങ്ങളുടെ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി അത്തച്ചമയം മാറി എന്നും മമ്മൂട്ടി പറഞ്ഞു. ഏത് സങ്കല്പത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം നമുക്ക് ആഘോഷമാണ്. അത്തച്ചമയം കലാ സാഹിത്യ സാംസ്കാരിക ഉത്സവമാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group