മരട്: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.കര്‍ണാടക സ്വദേശികളും എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായ നിഖില്‍ (23), ശ്രേയ(23) എന്നിവരാണ് പിടിയിലായത്.കര്‍ണാടകയിലെ കര്‍ക്കലയില്‍നിന്നാണ് പനങ്ങാട് പൊലീസ് ഇവരെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിയെയും ഇവരില്‍നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ 28നാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ചു കടത്തിയത്.നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാല്‍ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല. പിന്നീട് സി.സി ടി.വി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇവര്‍ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തിയിരുന്നു. മോഷണശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികളെ എറണാകുളം അസി.പൊലീസ് കമീഷണര്‍ രാജ്കുമാറിന്റെ നിര്‍ദേശാനുസരണം പനങ്ങാട് പൊലീസ് പ്രിന്‍സിപ്പല്‍ എസ്.ഐ ജിന്‍സണ്‍ ഡൊമിനിക്, എസ്.ഐ ഹരികുമാര്‍, എസ്.സി.പി.ഒമാരായ ഷീബ, മഹേഷ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
ഭാരതത്തിന്റെ സ്വപ്‌ന പദ്ധതി; വന്ദേ മെട്രോ ഡിസംബറോടെ; ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടുക ഈ വഴികളിലൂടെ.
ന്യൂഡല്‍ഹി: തദ്ദേശീയമായി രൂപകല്‍പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ 2023 ഡിസംബറോടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.കല്‍ക-ഷിംല പൈതൃക നഗരങ്ങളിലൂടെയാകും ട്രെയിന്‍ ഓടുക. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ക്ക് വന്ദേ മെട്രോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഭാരതത്തിന്റെ ചരിത്രം ഉറങ്ങുന്ന പാതകളായ ഡാര്‍ജിലിംഗ്- ഹിമാലയന്‍ റെയില്‍വേ, നീല്‍ഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക- ഷിംല റെയില്‍വേ, മതേരന്‍ ഹില്‍ റെയില്‍വേ, കാംഗ്ര വാലി, ബില്‍മോറ വാഗയ്, മാര്‍വാര്‍- ദേവ്ഗാര്‍ഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ തുടക്കത്തില്‍ ഓടുക.
1950-കളിലും 60-കളിലും രൂപകല്‍പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയില്‍വേ നിര്‍മിച്ചത്. വന്ദേ ഭാരത് ട്രെയിനുകള്‍ ഡിസൈന്‍ ചെയ്ത എഞ്ചീനിയര്‍മാരാണ് വന്ദേ മെട്രോയും രൂപകല്‍പന ചെയ്തത്.ഹൈഡ്രജന്‍ ട്രെയിനുകള്‍ കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങള്‍ പുറന്തള്ളുകയില്ല എന്നുള്ളതിനാല്‍ യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോര്‍ജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ പ്രത്യേകത.