ന്യൂഡല്‍ഹി: അബുദബി രാജകുടുംബത്തിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് 23 ലക്ഷം രൂപയുടെ ബില്ലടക്കാതെ മുങ്ങിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടക സ്വദേശി മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ജനുവരി 19 ന് ദക്ഷിണ കന്നഡയില്‍ നിന്നാണ് ഷരീഫിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.2022ആഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് ഇയാള്‍ ലീല പാലസ് ഹോട്ടലില്‍ തങ്ങിയത്.
ഹോട്ടലില്‍ റൂമെടുക്കാന്‍ എത്തിയപ്പോള്‍ വ്യാജ ബിസിനസ് കാര്‍ഡും യു.എ.ഇ റെസിഡന്റ് കാര്‍ഡും ഹോട്ടലില്‍ ഹാജരാക്കിയ ഷരീഫ് യു.എ.ഇയില്‍ താമസക്കാരനാണെന്ന് ജീവനക്കാരോട് പറഞ്ഞു.അബുദബി രാജകുടുംബാംഗവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ഷരീഫ് പറഞ്ഞിരുന്നു. ഔദ്യോഗിക ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയില്‍ എത്തിയതെന്നും വിശദീകരിച്ചു.റൂമിന്റെ വാടകയും നാലുമാസത്തെ സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ 35 ലക്ഷം രൂപയാണ് ബില്ല്.
അതില്‍ 11.5 ലക്ഷം രൂപ ഷരീഫ് അടച്ചു. എന്നാല്‍ ബാക്കി തുക അടക്കാതെ റൂമൊഴിഞ്ഞു പോവുകയായിരുന്നു. 20 ലക്ഷം രൂപയുടെ ചെക്ക് ഇയാള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നെങ്കിലും ചെക്ക് മടങ്ങി.തുടര്‍ന്ന് ജനുവരി 14ന് ഹോട്ടല്‍ ജനറല്‍ മാനേജര്‍ അനുപമ ഗുപ്ത സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഹോട്ടലില്‍ നിന്ന് നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബാര്‍ രാത്രി 11നുശേഷവും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഡിജിപി
തിരുവനന്തപുരം: രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി.ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്.
അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുകെട്ടിടങ്ങളിലെ സംഘം ചേര്‍ന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കും. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും നടപടി വരും.