Home Featured ബംഗളുരു :വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശരിയാക്കാൻ ഒരാഴ്ച കൂടി :ഇല്ലെങ്കിൽ പിടി വീഴും

ബംഗളുരു :വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശരിയാക്കാൻ ഒരാഴ്ച കൂടി :ഇല്ലെങ്കിൽ പിടി വീഴും

ബെംഗളൂരും: വാഹനങ്ങളുടെ ചട്ടം ലംഘിച്ചുള്ള നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കാൻ 10 വരെ സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. നിയമം പാലിക്കാത്ത വാഹന ഉടമകൾക്ക് ആദ്യ 2 തവണ പിഴയാണ്ചുമത്തുക.3 തവണ കേസെടുക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ നടപടികൾ ശക്തമാക്കന്നത്. വ്യക്തമായ നമ്പറുകൾ കാണാൻ സാധിക്കാത്ത തരത്തിൽ പ്ലേറ്റുകൾ ഘടിപ്പിച്ചവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.

ഇത്തരം നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പോലും കണ്ടുപിടിക്കാൻ സാധിക്കാറില്ല. വിവിധ ചിഹ്നങ്ങൾ പതിച്ച നമ്പർ പ്ലേറ്റുകളും ഒഴിവാക്കണം. നമ്പർ പ്ലേറ്റുകൾക്ക് 200 മില്ലി മീറ്റർ നീളവും 100 മില്ലിമീറ്റർ ഉയരവും വേണം.അക്ഷരങ്ങൾക്കിടയിൽ 5 മില്ലി മീറ്റർ അകലവും വേണം.

കർണാടകയുടെ ചുരുക്കെഴുത്തായ കെഎ എന്നതിന് ശേഷം റീജനൽ ട്രാൻസ്പോർട്ട് വകുപ്പിന്റെ കോഡ് മാത്രമേ ആദ്യവരിയിൽ പാടുള്ളൂ. ഇതിന് താഴെ വേണം വാഹനത്തിന്റെ റജിസ്റ്റേഷൻ എഴുതാൻ. സ്റ്റിക്കർ നമ്പറുകൾക്കും വിലക്കുണ്ട്.കൂടാതെ നിരോധിത ഹോണുകൾ, സൈലൻസറുകൾ, തീവ്രപകാശം പുറപ്പെടുവിക്കുന്ന ലൈറ്റ്‌കൾ എന്നിവ ഘടിപ്പിച്ചവർക്കിതിരെയും നടപടി സ്വീകരിക്കും.

വിവരങ്ങൾ വാട്സാപ് വഴിയും നൽകാം

തെറ്റായ നമ്പർ പ്ലേറ്റുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ വാട്സാപ് വഴിയും നൽകാം. അയയ്ക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഗതാഗതവകുപ്പ് കമ്മിഷണർ ടി.എച്ച്.എം.കുമാർ പറഞ്ഞു. വാട്സാപ് നമ്പർ 9449863459.

You may also like

error: Content is protected !!
Join Our WhatsApp Group