ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ വെള്ളക്കെട്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഈ ആഴ്ചയില്‍ രണ്ടാമത്തെ പ്രവശ്യമാണ് ബെംഗളൂരുവില്‍ മഴക്കെടുതിയില്‍ വലയുന്നത്.റോഡുകള്‍ പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി. കഴിഞ്ഞ ദിവസം രാത്രി പെയ്ത പെരുമഴയില്‍ അപ്പാര്‍ട്ട്മെന്റുകളുടെ താഴ്ഭാഗത്തും വീടുകളിലും വെള്ളക്കെട്ടായി.
അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോസ്‌പേസ് ഔട്ടര്‍ റിങ് റോഡ്, ബെല്ലന്ദുര്‍, കെആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംക്ഷന്‍ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്‌ബിആര്‍ ലേഔട്ടിലെ വീടുകളില്‍ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.ഗോള്‍ഡ്മാന്‍ സാക്‌സ്, സ്വിഗ്ഗി തുടങ്ങിയ കമ്ബനികള്‍ ജീവനക്കാരോടു വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറാന്‍ നിര്‍ദേശിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥ തന്നെയായിരുന്നു ബെംഗളൂരൂ. മരങ്ങള്‍ കടപുഴകി വീണുംമറ്റും അപകടങ്ങളുമുണ്ടായി. മഴദുരിതം നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഐടി, ബാങ്ക് മേഖലയിലെ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു.
ബെംഗളൂരുവില്‍ ഓണമാഘോഷിച്ച് പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി കൂട്ടായ്മയായ ബെംഗളൂരു പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ വിപുലമായ ഓണഘോഷം സംഘടിപ്പിച്ചു.ആര്‍പ്പോ 2022 എന്ന പേരിലായിരുന്നു ഓണാഘോഷ പരിപാടികള്‍. ആഘോഷങ്ങളുടെ ഭാഗമായി മെഗാപൂക്കളം ഒരുക്കിയിരുന്നു.ആഘോഷങ്ങള്‍ക്ക് തെളിമയേകി ചെണ്ടമേളത്തോടെ പിന്നാലെ മാവേലിയെത്തി.
വിപുലമായ ഓണം ഘോഷയാത്രയും സംഘടിപ്പിച്ചു. ഘോഷയാത്രയില്‍ കേരള സംസ്കാരത്തിന്‍്റെ തനിമ വിളിച്ചോതി കഥകളിയടക്കം വിവിധ കലാരൂപങ്ങള്‍ അണിനിരന്നു. വനിതകളുടെ മെഗാ തിരുവാതിരയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി ഓണസദ്യയും ഒരുക്കിയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്. ചടങ്ങില്‍ ചലച്ചിത്ര താരം ബേസില്‍ പൗലോസ് അതിഥിയായി എത്തി.