Home Featured കനത്ത മഴ:ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി

കനത്ത മഴ:ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി

ബെംഗളൂരു :കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. 8നും 9നും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.മൂടബിദ്രി എംഐടിഇ എൻജിനീയറിങ് കോളജിന്റെ മതിൽ ഇടിഞ്ഞുവീണു 3 കാറുകൾ തകർന്നു.

യാത്രക്കാർ രക്ഷപ്പെട്ടു. കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ തുടരുന്ന കുടകിൽ ഗതാഗത തടസ്സം നീക്കുന്ന പ്രവൃത്തികൾ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മണ്ണിടിഞ്ഞു വീണ് കാരിക്കെ ബാഗമണ്ഡല റോഡിൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group