4hr17 sharesബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരോ സീറ്റില്‍ വിജയം നേടി കോണ്‍ഗ്രസും ബി ജെ പിയും.അധ്യാപക മണ്ഡലങ്ങളിലാണ് ഇരുപാര്‍ട്ടികളും വിജയം നേടിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിരുദധാരികളുടേ സീറ്റിലേക്കുള്ള ഫലവും ഇന്ന് പുറത്ത് വരും. ഈ സീറ്റുകളില്‍ ഒന്ന് വീതം സീറ്റുകളിലും കോണ്‍ഗ്രസും ബി ജെ പിയും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
പശ്ചിമ അദ്ധ്യാപക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബസവരാജ് ഹൊറട്ടി എട്ടാം തവണയും നിയമസഭയുടെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്‍ എം എല്‍ എയും എംപിയുമായ പ്രകാശ് ഹുക്കേരി വടക്കുപടിഞ്ഞാറന്‍ അധ്യാപക മണ്ഡലത്തില്‍ നിന്നും വിജയിച്ചു.
കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റുകളായ വെസ്റ്റ്കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റുകളായ വെസ്റ്റ് ടീച്ചേഴ്‌സ് നഷ്ടപ്പെടുകയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നതും ജെ ഡി എസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
അടുത്തിടെ വരെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ഹൊറട്ടി, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ ചേരുന്നതിനായി സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ടിക്കറ്റില്‍ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 9,266 വോട്ടുകള്‍ നേടി വിജയിക്കുകയും ചെയ്തു.
എതിരാളികളായ കോണ്‍ഗ്രസിലെ ബസവരാജ് ഗുരികറിന്എതിരാളികളായ കോണ്‍ഗ്രസിലെ ബസവരാജ് ഗുരികറിന് 4,597 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജെഡി(എസ്)ന്റെ ശ്രീഷൈല്‍ ഗദാദിന്നിക്ക് 273 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 1980 മുതല്‍ തുടര്‍ച്ചയായി എം എല്‍ സിയായി തിരഞ്ഞെടുക്കപ്പെട്ട ഹൊറട്ടിക്ക് ബി ജെ പിയിലും വിജയം തുടരാന്‍ സാധിക്കുകയായിരുന്നു.
ഏറ്റവും മുതിര്‍ന്ന എംഎല്‍സിമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന 76 കാരനായ അദ്ദേഹം വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള ഒരു പ്രമുഖ ലിംഗായത്ത് മുഖം കൂടിയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം 2021 ഫെബ്രുവരിയിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നത്.
നോര്‍ത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ വീണ്ടും ജനവിധിനോര്‍ത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടിയ ബിജെപിയുടെ അരുണ്‍ ഷാപൂര്‍ കോണ്‍ഗ്രസിന്റെ പ്രകാശ് ഹുക്കേരിയോട് പരാജയപ്പെടുകയായിരുന്നു. ഇരുവരും യഥാക്രമം 6,405, 11,460 വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(എസ്)ന്റെ ചന്ദ്രശേഖര്‍ ഇസപ്പ ലോണി 544 വോട്ടുകള്‍ നേടി.
ശക്തികേന്ദ്രമായ ഇവിടെ പരാജയപ്പെട്ടത് ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്. മണ്ഡലത്തിന്റെ പരിധിയില്‍ 33 നിയോജക മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 22 എംഎല്‍എമാരും ബിജെപിയുടേതാണെന്നതാണ് ശ്രദ്ധേയം.
സൗത്ത് ഗ്രാജ്വേറ്റ്സ്, നോര്‍ത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ്സൗത്ത് ഗ്രാജ്വേറ്റ്സ്, നോര്‍ത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. സൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മധു ജി മാദഗൗഡ, ബിജെപിയുടെ എം വി രവിശങ്കര്‍, ജെഡിഎസിലെ എച്ച്‌കെ രാമു എന്നിവര്‍ തമ്മിലാണ് മത്സരം. മാദഗൗഡ കുറഞ്ഞ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നോര്‍ത്ത് വെസ്റ്റ് ബിരുദധാരികളുടെ സീറ്റ് ബി ജെ പിയുംനോര്‍ത്ത് വെസ്റ്റ് ബിരുദധാരികളുടെ സീറ്റ് ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്, ജെഡി (എസ്) മത്സരത്തിലില്ല. വീണ്ടും ജനവിധി തേടുന്ന ബി ജെ പിയുടെ നിരണി ഹനമന്ത് രുദ്രപ്പയെ കോണ്‍ഗ്രസിന്റെ സുനില്‍ അന്നപ്പ സങ്കാണ് നേരിടുന്നത്. ഇവിടെ ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
സൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മധു ജിസൗത്ത് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മധു ജി മാദഗൗഡ മുന്‍ എംഎല്‍സി ബിജെപിയുടെ എം വി രവിശങ്കറിനേയും ജെഡിഎസിലെ എച്ച്‌കെ രാമുവിനെയും എതിര്‍ത്തു. മാദഗൗഡ കുറഞ്ഞ മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നോര്‍ത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സ്, സൗത്ത് ഗ്രാജ്വേറ്റ്സ്, നോര്‍ത്ത്-വെസ്റ്റ് ടീച്ചേഴ്‌സ്, വെസ്റ്റ് ടീച്ചേഴ്‌സ് എന്നീ മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ആകെ 71.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബിജെപിയുടെ നിരാണി ഹനമന്ത് രുദ്രപ്പ (നോര്‍ത്ത് – വെസ്റ്റ് ബിരുദധാരികള്‍), ജെഡി (എസ്) ന്റെ കെ ടി ശ്രീകണ്ഠ ഗൗഡ (സൌത്ത്-ബിരുദധാരികള്‍), ബസവരാജ് ഹൊറട്ടി (വെസ്റ്റ്-ടീച്ചേഴ്‌സ്), ബി ജെ പിയുടെ അരുണ്‍ ഷാപൂര്‍ (നോര്‍ത്ത്-വെസ്റ്റ് ടീച്ചര്‍മാര്‍) എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമസഭയുടെ ഉപരിസഭയിലെ നാല് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.