ബെംഗളൂരു: ഹുബ്ലിയിൽ നിന്നുള്ള ജനതാദൾ എസ് എംഎൽഎ എസ്ആർ ശ്രീനിവാസ് താൻ കോൺഗ്രസിൽ ചേരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു.എംഎൽഎ സ്ഥാനം ഡിസംബറിൽരാജിവെക്കുമെന്നും അതിന് ശേഷം 2023 നിയമസഭതെരഞ്ഞെടുപ്പിന് മുമ്ബായി കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ പാർട്ടിയിൽ നിന്ന്പുറത്താക്കിയിരുന്നു.
അതേ സമയം താൻപാർട്ടിയിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയാണെന്നാണ് ശ്രീനിവാസ് പ്രതികരിച്ചത്.കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവായ സിദ്ധാരാമയ്യയുമായും ശ്രീനിവാസ് മികച്ച ബന്ധമാണ് പുലർത്തുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ ജനതാദൾ എസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ബിഎസ് നാഗരാജുവിനെ ഹുബ്ലിയിൽ മത്സരിപ്പിക്കാൻ ജനതാദൾ എസ് നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത ശ്രീനിവാസിനും കോലാർ എംഎൽഎ കെ ശ്രീനിവാസ ഗൗഡക്കെതിരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭ സ്പീക്കർക്ക് പരാതി നൽകാൻ ജനതാദൾ എസ്തീരുമാനിച്ചിട്ടുണ്ട്.