Home Featured പരാതി നല്‍കാനെത്തിയ സ്ത്രീയ്ക്ക് മന്ത്രിയുടെ മര്‍ദ്ദനം; ‘മന്ത്രി ദൈവത്തെ പോലെ’, മലക്കം മറിഞ്ഞ് പരാതിക്കാരി

പരാതി നല്‍കാനെത്തിയ സ്ത്രീയ്ക്ക് മന്ത്രിയുടെ മര്‍ദ്ദനം; ‘മന്ത്രി ദൈവത്തെ പോലെ’, മലക്കം മറിഞ്ഞ് പരാതിക്കാരി

കര്‍ണാടകയില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ മന്ത്രി മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് പൊലീസിനോടും വനിതാ കമ്മീഷനോടും അടിയേറ്റ സ്ത്രീ വ്യക്തമാക്കി. പാവങ്ങളുടെ സഹായി ആണ് മന്ത്രിയെന്നും ദൈവത്തെ പോലെയാണെന്നുമാണ് ഇപ്പോഴത്തെ ഇവരുടെ പ്രതികരണം. ദേശീയ വനിതാ കമ്മീഷന് അടക്കം സ്വമേധയാ കേസ് എടുത്തതിനിടെയാണ് കെംപമ്മ മൊഴി മാറ്റിയത്.

മന്ത്രി സോമണ തന്നെ മര്‍ദ്ദിച്ചിട്ടില്ല. ഭൂമി അനുവദിച്ച് തരണമെന്ന് പറയാന്‍ സ്വയം മന്ത്രിയുടെ കാലില്‍ വീണതാണ്. അപ്പോൾ തന്നെ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. ഈ രംഗങ്ങളാണ് മാധ്യമങ്ങളും കൂടെ നിന്നവരും ചേര്‍ന്ന് തെറ്റായി വ്യാഖ്യാനിച്ചത്. മന്ത്രി ഇടപെട്ട് ഭൂമി അനുവദിച്ച് നല്‍കുകയും 4000 രൂപ തരുകയും ചെയ്തു. ദൈവത്തെ പോലെയാണ് മന്ത്രി സോമണ്ണയെന്നും കെംപമ്മ പറഞ്ഞു. പൊലീസിനോടും വനിതാ കമ്മീഷനോടും ഇതേനിലപാടാണ് കെംപമ്മ അറിയിച്ചിരിക്കുന്നത്.

പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കായി ഞായറാഴ്ച ചാമരാജ് നഗറില്‍ നടത്തിയ പട്ടയ വിതരണത്തിനിടെയാണ് വിവാദ രംഗമുണ്ടായത്. അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായി ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് മന്ത്രിയുടെ അടുത്തെത്തിയ കെംപമ്മയുടെ മുഖത്ത് മന്ത്രി സോമണ്ണ അടിച്ചു, ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയതോടെ മന്ത്രിക്കെതിരെ നടപടിക്ക് ബിജെപി നീക്കം തുടങ്ങി. ഇതിനിടെയാണ് പരാതിക്കാരി മലക്കം മറിഞ്ഞിരിക്കുന്നത്. മന്ത്രിയെ പുകഴ്ത്തിയുള്ള കെംപമ്മയുടെ പ്രതികരണം സോമണ്ണയുടെ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിന് പിന്നാലെ സോമണ്ണയ്ക്ക് എതിരെ നടപടിയുണ്ടായേക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടിസ്ഥാന വികസന വകുപ്പ് മന്ത്രിയായ വി സോമണ്ണ സംഭവത്തിന് പിന്നാലെ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നതായും പരിപാടി സംഘടിപ്പിച്ചത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അടിസ്ഥാന വര്‍ഗത്തിന് വേണ്ടിയാണെന്നും പ്രതികരിച്ചിരുന്നു. സ്ത്രീയോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍ കൈ കൊണ്ട് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും വനിതകളെ തനിക്ക് ഏറെ ബഹുമാനമാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ജയ്റാം രമേശ് അടക്കമുള്ളവര്‍ ബിജെപിക്കെതിരായ ആക്രമണത്തിന് വീഡിയോ ഉപയോഗിച്ചിരുന്നു.

അച്ഛനൊപ്പം ബൈക്കില്‍ പോകവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ക്കുരുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ബെലഗാവിയില്‍ അച്ഛനൊപ്പം ബൈക്കില്‍ പോകവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ക്കുരുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം. അനന്തപൂര്‍ സ്വദേശിയായ വര്‍ധന്‍ ഈരണ്ണ ബല്ലെ എന്ന കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

അച്ഛനോടൊപ്പം ടൗണില്‍ സാധനങ്ങള്‍ വാങ്ങാനായി പോയതായിരുന്നു കുട്ടി. ബൈക്കില്‍ അച്ഛന്‍റെ മുന്നിലായാണ് ഇരുന്നിരുന്നത്. തിരികെ വീട്ടിലേക്ക് വരുമ്ബോള്‍ പട്ടച്ചരട് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ബൈക്ക് അല്‍പം മുന്നോട്ട് പോയ ശേഷമാണ് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത് അച്ഛന്‍റെ ശ്രദ്ധയില്‍പെട്ടത്.

ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പട്ടച്ചരട് കഴുത്തില്‍ കുരുങ്ങിയുള്ള മരണങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മത്സര പട്ടംപറത്തലിനായി ഗ്ലാസ് പൊടിച്ചുചേര്‍ത്ത പട്ടച്ചരടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവക്ക് നിരോധനമുണ്ടെങ്കിലും ഉപയോഗം വ്യാപകമാണ്. മറ്റുപട്ടങ്ങള്‍ കുരുങ്ങുമ്ബോള്‍ ചരട് പൊട്ടിക്കാന്‍ വേണ്ടിയാണ് ഗ്ലാസ് പൊടിച്ചുചേര്‍ക്കുന്നത്. ഇത്തരം പട്ടച്ചരടുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group