Home Featured പശുക്കളെ കടത്തുന്നതും അവയുടെ വിൽപ്പനയും തടയുക: കർണാടക മന്ത്രി

പശുക്കളെ കടത്തുന്നതും അവയുടെ വിൽപ്പനയും തടയുക: കർണാടക മന്ത്രി

പശുക്കളെ കടത്തുന്നതും അനധികൃതമായി വിൽക്കുന്നതും തടയാൻ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പോലീസിന് നിർദ്ദേശം നൽകി. പശുക്കടത്ത് തടയാൻ കേരള അതിർത്തിയായ ചെക്ക് പോസ്റ്റുകളിൽ ജാഗ്രത ശക്തമാക്കാനും മന്ത്രി പൊലീസിന് നിർദേശം നൽകി. മൈസൂരിലെ ചില സ്ഥലങ്ങളിൽ കന്നുകാലി കടത്തും അനധികൃത കച്ചവടവും വ്യാപകമാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ജ്ഞാനേന്ദ്ര പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ പറഞ്ഞു.

അനധികൃതമായി പശുക്കളെ കടത്തുന്നതിനെ കുറിച്ചും അവയുടെ കച്ചവടത്തെ കുറിച്ചും തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അത് ഉടൻ തടയണമെന്നും കേരള അതിർത്തിയോട് ചേർന്നുള്ള ചെക്ക് പോസ്റ്റുകൾ ശക്തമാക്കണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group