ബംഗളൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം ആഴത്തില്‍ പരിശോധിച്ച ശേഷം നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കും.ഞങ്ങള്‍ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞു കഴിഞ്ഞു. ഇത് ആഴത്തില്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ജി പരമേശ്വര വ്യക്തമാക്കി.
സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച ഉത്തരവ് തന്റെ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ സംഘര്‍ഷം ആംരഭിച്ചിരുന്നു. ഡിസംബര്‍ 22ന് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു പ്രസ്താവന.വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണ്. ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി മോദിയുടെ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ വ്യാജമാണ്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്.’, മുഖ്യമന്ത്രി വിമര്‍ശിച്ചു.ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സിദ്ധരാമയ്യ പറഞ്ഞു. ഈ പരാമര്‍ശം കര്‍ണാടക ബിജെപിയില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയത്.
വാട്‌സ്‌ആപ്പില്‍ പുതിയ തട്ടിപ്പ്, ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, അക്കൗണ്ടിലെ പണം മുഴുവന്‍ അടിച്ചുമാറ്റും
നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി വാട്ട്സ്‌ആപ്പ് മാറിയിട്ടുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്തുന്നത് മുതല്‍ പേയ്മെന്റുകള്‍ നടത്തുന്നത് വരെ ഇപ്പോള്‍ വാട്‌സ്‌ആപ്പിലൂടെയാണ്.എന്നിരുന്നാലും, ഒട്ടേറെപ്പേര്‍ വാട്‌സ്‌ആപ്പുകള്‍ വഴി പലതരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ക്കും ഇരയാകുന്നുണ്ട്. അടുത്തിടെ വാട്‌സ്‌ആപ്പ് അവതരിപ്പിച്ച സ്‌ക്രീന്‍ ഷെയര്‍ ഫീച്ചര്‍ വഴിയും തട്ടിപ്പുകള്‍ വ്യാപകമാണ്.ഒടിപി പങ്കുവെക്കുന്നതിലൂടെയാണ് വലിയൊരു പങ്ക് ഡിജിറ്റല്‍ തട്ടിപ്പുകളും നടക്കുന്നത്. വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയറുവഴി തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണിലേക്ക് കടന്നുകയറാനും അതുവഴി ഒടിപികള്‍ തിരിച്ചറിയാനും സാധിക്കും. നേരത്തെ ഫോണ്‍ കോളിലൂടെയും മറ്റും ഒടിപി ചോദിച്ചുവാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
എന്നാല്‍, വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയല്‍ ആക്ടിവേറ്റ് ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് നേരിട്ടുതന്നെ ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കും.വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയല്‍ ഒരിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് തട്ടിപ്പുകാര്‍ക്ക് ആക്സസ് ലഭിക്കും. ഇതിലൂടെ ഒടിപികള്‍ മനസിലാക്കി അക്കൗണ്ടിലുളള മുഴുവന്‍ പണവും തട്ടിയെടുക്കുകയാണ് ഹാക്കര്‍മാരുടെ രീതി.
മാത്രമല്ല, ഈ ഫീച്ചര്‍ ഉപയോഗിച്ച് നമ്മുടെ സോഷ്യല്‍ മീഡിയയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ പോലും ഹാക്കര്‍മാര്‍ക്ക് സാധിക്കും.സ്‌ക്രീന്‍ മിററിംഗ് തട്ടിപ്പുകള്‍ പുതിയതല്ലെങ്കിലും, വാട്ട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിന് ശേഷം കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. അറിയപ്പെടാത്ത നമ്ബറുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാതിരിക്കുകയാണ് തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പ്രാഥമികമായി ചെയ്യേണ്ടത്. വോയ്‌സ് കോളിലൂടെ ആളെ തിരിച്ചറിഞ്ഞാല്‍ മാത്രം വീഡിയോ കോളിന് അനുമതി നല്‍കുക. സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ ആക്‌സസ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.