Home Featured ഹിജാബ് നിരോധനം;വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക മന്ത്രി

ഹിജാബ് നിരോധനം;വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക മന്ത്രി

മത്സര പരീക്ഷകളില്‍ തല മറക്കുന്ന വസ്ത്രങ്ങളും നിരോധിച്ചിട്ടില്ലെന്ന് വിശദീകരിച്ച്‌ കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍.നേരത്തെ പരീക്ഷയില്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാൻ എക്സാമിനേഷൻ അതോറിറ്റി തീരുമാനിച്ചിരുന്നു. കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന് തീരുമാനം മാറ്റേണ്ടി വന്നത്. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാല്‍ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഡ്രസ് കോഡ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ നിയമങ്ങള്‍ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വര്‍ധിപ്പിക്കാനാണ് വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത്.

അനാവശ്യ തൊപ്പികളോ സ്കാര്‍ഫുകളോ ധരിക്കുന്നത് അനുവദനീയമല്ലെന്നും പക്ഷേ ഹിജാബിന് ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ 18, 19 തീയതികളിലാണ് പരീക്ഷ. നേരത്തെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി കര്‍ണാടക എക്സാമിനേഷൻ അതോറിറ്റി ഹിജാബടക്കം വിലക്കി. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കര്‍ണാടക എക്സാമിനേഷൻ അതോറിറ്റി. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി മത്സര പരീക്ഷകള്‍ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സര്‍ക്കാര്‍ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് സഭയില്‍ ബില്ല് അവതരിപ്പിച്ച്‌ വേണം പിൻവലിക്കാൻ.ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കര്‍ണാടക എക്സാമിനേഷൻ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്.

സാമ്ബാറില്‍ എരിവ് കൂടിയതിന് വഴക്കുപറഞ്ഞു; പിതാവിനെ തല്ലിക്കൊന്ന യുവാവ് പിടിയില്‍

ബംഗളൂരു: സാമ്ബാറില്‍ എരിവ് കൂടിയെന്ന് പറഞ്ഞ് ശകാരിച്ച പിതാവിനെ മകന്‍ തല്ലിക്കൊന്നു. കുടകിലെ വിരാജ്‌പേട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.നംഗല സ്വദേശിയായ താമസിക്കുന്ന സി.കെ ചിട്ടിയപ്പയെയാണ് (63) മകന്‍ കൊലപ്പെടുത്തിയത്. മകന്‍ ഉണ്ടാക്കിയ സാമ്ബാറിന് എരിവ് കൂടിയെന്ന് പറഞ്ഞ് ചിട്ടിയപ്പ വഴക്കുപറഞ്ഞു. പിന്നാലെ പ്രതി ചിട്ടിയപ്പയെ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മകനായ ദര്‍ശന്‍ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തു.ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരിച്ചതിനാല്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം.

മൂത്തമകന്റെ ഭാര്യയാണ് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാല്‍, മൂത്തമകനും മരുമകളും ബന്ധുവീട്ടിലേയ്ക്ക് സന്ദര്‍ശനത്തിനായി പോയിരുന്നു. തുടര്‍ന്ന് ചിട്ടിയപ്പന്റെ ഇളയ മകനാണ് ഭക്ഷണം ഉണ്ടാക്കിയത്. ചോറിനൊപ്പം കഴിക്കാന്‍ ഉണ്ടാക്കിയ സാമ്ബാറില്‍ എരിവ് കൂടുതലായിരുന്നു.

കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദര്‍ശനെ പിതാവ് അധിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.ഇതോടെ പ്രകോപിതനായ ദര്‍ശന്‍ പിതാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ചിട്ടിയപ്പയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ വിരാജ്‌പേട്ട റൂറല്‍ പൊലീസ് കേസെടുത്ത് മകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group