Home Featured അധ്യാപകന്‍ വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ചത് വലിയ വിഷയമല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി

അധ്യാപകന്‍ വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ചത് വലിയ വിഷയമല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി

ബംഗളൂരു: മുസ്‍ലിം വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്.ഇതൊരു വലിയ വിഷയമല്ലെന്ന് പറഞ്ഞ വിദ്യഭ്യാസ മന്ത്രി, അധ്യാപകന്‍ ഇത്തരം പരാമര്‍ശം നടത്തരുതായിരുതെന്നും അഭിപ്രായപ്പെട്ടു. സംഭവത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.’എല്ലാ ദിവസവും രാവണന്‍, ശകുനി തുടങ്ങിയ വാക്കുകള്‍ ഭൂരിഭാഗം ആളുകള്‍ ഉപയോഗിക്കാറുണ്ട്.

എന്തിന് നിയമസഭയില്‍ പോലും ഇത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. അതൊന്നും പ്രശ്നമാകാറില്ല’ -മന്ത്രി പറഞ്ഞു. കസബിനെക്കുറിച്ച്‌ ആരെങ്കിലും സംസാരിക്കുമ്ബോള്‍ അത് ഒരു പ്രശ്നമാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ക്ലാസ് മുറിയില്‍ മുസ്‍ലിം വിദ്യാര്‍ഥിയെ അധ്യാപകന്‍ ‘കസബ്’ എന്ന് വിളിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പ്രകോപിതനായ വിദ്യാര്‍ഥി അധ്യാപകന്‍റെ പരാമര്‍ശത്തെ ചോദ്യം ചെയ്യുന്നതും മകന്റെ മുഖത്തു നോക്കി നിങ്ങള്‍ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അധ്യപകനെ സസ്പെന്‍ഡ് ചെയ്തായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അറിയിച്ചിരുന്നു.

അഞ്ചാം പനി നിസാരമല്ല; കുട്ടികള്‍ക്ക് വേണം പ്രത്യേക കരുതൽ, 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

രാജ്യത്താകമാനം അഞ്ചാംപനി ഭീഷണിയുയര്‍ത്തുകയാണ്. പ്രധാനമായും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അഞ്ചാംപനി ഏറ്റവും പകര്‍ച്ചവ്യാധിയായ വൈറസുകളില്‍ ഒന്നാണ്. വാക്‌സിന്‍ കൊണ്ട് തടയാന്‍ കഴിയുന്ന ഒന്നാണിത്. 2000ത്തിനും 2018നും ഇടയില്‍ വാക്‌സിനേഷന്റെ സഹായത്തോടെ അഞ്ചാംപനി മൂലമുള്ള മരണം ലോകത്ത് 73ശതമാനം കുറയ്ക്കാനായിട്ടുണ്ട്. വൈറസുമായി സമ്പര്‍ക്കമുണ്ടായി 10-12 ദിവസത്തിന് ശേഷം ശക്തമായ പനി ഉണ്ടാകും.

മൂക്കൊലിപ്പ്, തൊണ്ടവേദനയും ചുമയും, കണ്ണ്ചുവക്കല്‍, ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ ഒക്കെയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളുടെ സുരക്ഷ എങ്ങനെ?-രോഗം വന്ന ആളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ വൈറസ് പകരും. ഇത് വായുവിലൂടെയോ അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ പകരാം. *വാക്‌സിനേഷന്‍*അഞ്ചാം പനി തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വാക്‌സിന്‍ സ്വീകരിക്കുക എന്നതുതന്നെയാണ്. ഒരു വയസ്സിനും ഒന്നര വയസ്സിനും ഇടയിലാണ് കുട്ടികള്‍ക്ക് എംഎംആര്‍ വാക്‌സിന്‍ നല്‍കുന്നത്.

4നും 6വയസ്സിനും ഇടയിലാണ് രണ്ടാം ഡോസ് നല്‍കുന്നത്.രണ്ട് ഡോസുകളും വൈറസിനെതിരെ 97 ശതമാനം ഫലപ്രദമാണെന്നാണ് സിഡിസി പറയുന്നത്.

*ആള്‍ക്കൂട്ടം ഒഴിവാക്കാം-അഞ്ചാം പനി വ്യാപകമാണെങ്കില്‍ യാത്രകളും ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഈ മുന്‍കരുതല്‍ വൈറസുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കും. *ലക്ഷണങ്ങള്‍ അവഗണിക്കരുത്*അഞ്ചാം പനിയുടെ ലക്ഷണങ്ങളിലേതെങ്കിലും കുട്ടി കാണിക്കുന്നുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഇത് ശരിയ സമയത്ത് ചിക്ത തുടങ്ങി സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. *രോഗമുളള വ്യക്തിയുമായി ഇടപെടരുത്*അഞ്ചാംപനി രോഗിയില്‍ നിന്ന് നേരിട്ട് പടരുന്ന അസുഖമാണ്.

അതുകൊണ്ട് രോഗബാധിതരായ ആളുകളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം. *കൈകള്‍ വൃത്തിയായി സൂക്ഷിക്കാം*കൈകളുടെ വൃത്തി വളരെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുന്ന ശീലം വൈറസ് വ്യാപനം തടയാന്‍ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group