Home Featured കർഷക ആത്മഹത്യ നഷ്ടപരിഹാരത്തിനായി : വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ……

കർഷക ആത്മഹത്യ നഷ്ടപരിഹാരത്തിനായി : വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ……

ബെംഗളൂരു : നഷ്ടപരിഹാരം വർധിപ്പിച്ചതോടെയാണ് കർഷക ആത്മഹത്യകൾ കൂടിയതെന്ന കർണാടകമന്ത്രി ശിവാനന്ദ് പാട്ടീലിന്റെ പരാമർശം വിവാദത്തിൽ.ഹവേരി ജില്ലയുടെ ചുമതലയിൽനിന്ന് മന്ത്രിയെ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം ഹവേരിയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.നഷ്ടപരിഹാരം അഞ്ചുലക്ഷമായി ഉയർത്തിയതോടെ കുടുംബത്തിന് ഈതുക ലഭിക്കാനാണ് ചിലർ ആത്മഹത്യചെയ്യുന്നതെന്നും മറ്റു കാരണങ്ങൾ കൊണ്ടുള്ളവയും കർഷക ആത്മഹത്യയാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരുകയാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

ആത്മഹത്യചെയ്യുന്ന കർഷകരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷമാക്കിയത് 2015-ലാണ്. അതിനുമുമ്പും ശേഷവുമുള്ള കണക്കുകൾ വിശദമായി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.വിളനശിച്ചും വെള്ളമില്ലാതെയും കഷ്ടപ്പെടുന്ന കർഷകരെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തതെന്ന് ഹവേരി കർഷകസംഘ നേതാവ് മല്ലികാർജുൻ ബെല്ലാരി ആരോപിച്ചു.ബി.ജെ.പി.യുടെ പ്രാദേശികനേതാക്കളും ശിവാനന്ദ് പാട്ടീലിനെതിരേ രംഗത്തെത്തി.

ഹിന്ദു ധര്‍മ്മം ഉണ്ടാക്കിയത് ആര്?’ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി; പ്രതിഷേധിച്ച്‌ ബിജെപി

ബംഗളൂരു: ഹിന്ദു ധര്‍മ്മത്തിന്റെ ഉത്ഭവത്തെ ചോദ്യം ചെയ്ത കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ പ്രസ്താവന വിവാദമാകുന്നു.തന്റെ നിയോജക മണ്ഡലമായ കൊരട്ടഗെരെയില്‍ അധ്യാപക ദിന പരിപാടിയില്‍ സംസാരിക്കവെയാണ് ഹിന്ദു മതത്തെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയത്. ആരാണ് ഹിന്ദു ധര്‍മ്മം സ്ഥാപിച്ചത് എന്ന ചോദ്യചിഹ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പരമേശ്വരയുടെ പ്രസ്താവന. വിവിധ മതങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും സംസാരിക്കവെ, ഹിന്ദു ധര്‍മ്മം എപ്പോഴാണ് ആരംഭിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് പരമേശ്വര പറഞ്ഞു.”ഈ ലോകത്ത് നിരവധി മതങ്ങളുണ്ട്.

എപ്പോഴാണ് ഹിന്ദു ധര്‍മ്മം ജനിച്ചത്? എവിടെയാണ് ജനിച്ചത്? അത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബുദ്ധമതം ജനിച്ചത് ഈ രാജ്യത്താണ്, ജൈനമതവും ഇവിടെയാണ് ജനിച്ചത്. ഇസ്‌ലാമും ക്രിസ്തുമതവും പുറത്തുനിന്നാണ് വന്നത്. വിശകലനവും നിഗമനവും മനുഷ്യരാശിയുടെ ആരോഗ്യമാണ്, ‘പരമേശ്വര പറഞ്ഞു.പരമേശ്വരയുടെ പരാമര്‍ശത്തിനെതിരെ നിരവധി കര്‍ണാടക ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഹിന്ദു മതത്തെക്കുറിച്ചുള്ള പരമേശ്വരയുടെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി എംഎല്‍എ കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.പരമേശ്വര ഹിന്ദു സമൂഹത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി എൻ രവി കുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group