Home Featured സവർക്കർ നോൺ വെജിറ്റേറിയൻ;വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി

സവർക്കർ നോൺ വെജിറ്റേറിയൻ;വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി

വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമർശം വിവാദത്തിൽ. സവ‍ർക്കർ ഒരു മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. സവ‍ർക്കർ‌ ഗോവധത്തിനെതിരായിരുന്നില്ലെന്നും ​ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. സവർക്കർ മാംസാഹാരം കഴിക്കുന്ന വ്യക്തി മാത്രമല്ല, ബീഫ് കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ഗുണ്ടു റാവു പറഞ്ഞിരുന്നു.

സവർക്കർ ബ്രാഹ്മണനായിരുന്നിട്ടും പരമ്പരാഗത ഭക്ഷണ നിയന്ത്രണങ്ങൾ പാലിച്ചിരുന്നില്ല. സവ‍ർക്കർ തികച്ചും ഒരു ആധുനികവാദിയാണെന്നുമായിരുന്നു ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. സവർക്കറുടെയും മഹാത്മാ ഗാന്ധിയുടെയും വീക്ഷണങ്ങളെ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. സവർക്കറുടെ പ്രത്യയശാസ്ത്രം മതമൗലികവാദത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും എന്നാൽ മഹാത്മാ ഗാന്ധി ജനാധിപത്യത്തിൽ ആഴത്തിൽ വിശ്വസിക്കുകയാണ് ചെയ്തതെന്നുമായിരുന്നു റാവുവിന്റെ പരാമർശം. ബെം​ഗളൂരുവിലെ പ്രസം​ഗത്തിൽ മുഹമ്മദ് അലി ജിന്നയെക്കുറിച്ചും ദിനേശ് ഗുണ്ടു റാവു അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ജിന്ന ഒരിക്കലും കടുത്ത ഇസ്‌ലാമിസ്റ്റായിരുന്നില്ല.

അദ്ദേഹം പന്നിയിറച്ചി പോലും കഴിച്ചിരുന്നതായി ചിലർ അവകാശപ്പെടുന്നുണ്ടെന്നായിരുന്നു ദിനേശ് ഗുണ്ടു റാവു പറഞ്ഞത്. ജിന്ന മതമൗലികവാദി ആയിരുന്നില്ലെന്നും സവ‍ർക്കർ അങ്ങനെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം, ദിനേശ് ​ഗുണ്ടു റാവുവിന്റെ വാക്കുകൾ വിവാ​ദമായതോടെ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രം​ഗത്തെത്തി. എന്തുകൊണ്ടാണ് കോൺഗ്രസ് എപ്പോഴും ഹിന്ദുക്കളെ ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് ആർ അശോക് ചോദിച്ചു. ടിപ്പു സുൽത്താനാണ് കോൺഗ്രസിൻ്റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോൾ മറ്റുള്ളവർ അദ്ദേഹത്തിൻ്റെ നിലപാട് തന്നെ ആവർത്തിക്കുകയാണെന്നും ഫഡ്നാവിസ് പറഞ്ഞു. വിമർശിക്കുന്നവർക്ക് സവർക്കറെ കുറിച്ച് ഒന്നുമറിയില്ല. കർഷകനെ അവന്റെ ജനനം മുതൽ മരണം വരെ സഹായിക്കുന്ന പശുക്കളെ ദൈവത്തിന് തുല്യമായാണ് കാണുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

പുതിയ തലമുറയിലെ കുട്ടികള്‍ നാടുവിടുന്നത് പഠിക്കാൻ വേണ്ടിയല്ല’; വിനായകൻ

ആഴത്തിലുള്ള അനേകം കഥാപാത്രങ്ങള്‍ മലയാളത്തിലും തമിഴിലുമായി ചെയ്ത് കഴിവുള്ള നടനാണ് വിനായകൻ. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരില്‍ ഏറെ വിമർശനങ്ങളും വിനായകൻ നേരിടേണ്ടി വന്നിട്ടുണ്ട്.നിരവധി കേസുകളിലും അദ്ദേഹം ഉള്‍പ്പെട്ടു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിനായകൻ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു കാഴ്‌ചയാണ് പുതിയ തലമുറയിലെ കുട്ടികള്‍ പഠനത്തിനും തൊഴിലുമായി രാജ്യം വിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്നത്.

ഈ പ്രവണത അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ മികച്ച ശമ്ബളം, തൊഴില്‍, താമസ സൗകര്യങ്ങള്‍, കൂടുതല്‍ വികസിതവും ആഡംബരത്തിലുമുള്ള ജീവിത രീതി, മികച്ച സൗകര്യങ്ങള്‍ എന്നിവയാണ് മിക്കവരെയും ഇന്ത്യ വിടാൻ പ്രേരിപ്പിക്കുന്നത്. ഈ വിഷയത്തിലാണ് വിനായകൻ നിലപാട് വ്യക്തമാക്കിയത്.’ശരിക്കും അവർ പഠിക്കാൻ വേണ്ടിയല്ല പോകുന്നത്. പഠിക്കാനും വിദ്യാഭ്യാസത്തിനും നാടുവിടേണ്ട കാര്യമില്ല. ഞാൻ മനസിലാക്കിയ കാര്യമാണിത്. അവരൊക്കെ സ്വാതന്ത്ര്യത്തിനായാണ് നാടുവിടുന്നത്. പഠനം അവിടെയാണെങ്കിലും ഇവിടെ ആണെങ്കിലും നടക്കും.

വിദ്യാഭ്യാസം ഇവിടെയിരുന്നും ഉണ്ടാക്കാം. അവർ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ് നാടുവിടുന്നത്’- വിനായകൻ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തെക്ക് വടക്കിന്റെ’ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിങ്ങള്‍ക്ക് കൊച്ചിയില്‍ തോപ്പുംപടി പാലത്തിന് സമീപത്തുകൂടി 12 മണിക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയുമോയെന്ന് വിനായകൻ അവതാരകയോട് ചോദിച്ചു. ‘നിങ്ങളെ ഞാൻ വെല്ലുവിളിക്കാം. 12 മണിക്ക് തോപ്പുംപടി പാലത്തിലിരുന്ന് ഷിപ്പ്‌യാർഡ് കാണാൻ നിങ്ങള്‍ക്ക് പറ്റില്ല.

അതിനുമുൻപ് മാന്യന്മാരായ കഴുകന്മാർ വരും. അപ്പോള്‍ ആ സ്വാതന്ത്ര്യം പുതിയ കാലത്തെ കുട്ടികള്‍ക്ക് മനസിലായി. ഇവിടെയിരുന്ന് പഠിച്ചാല്‍ ഭർത്താക്കന്മാരെയും അമ്മമാരെയും നോക്കേണ്ടി വരും.അവർക്ക് അവിടെ 12 മണിക്ക് സ്വതന്ത്രമായി നടക്കാം. അതുകൊണ്ട് അവർ പഠിക്കാൻ അല്ല പോകുന്നത്. ഓകെ, പഠിക്കാനാകാം, പക്ഷേ സ്വാതന്ത്ര്യത്തിനും കൂടിയാണ് പോകുന്നത്, പ്രത്യേകിച്ച്‌ സ്ത്രീകള്‍’- വിനായകൻ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group