ബംഗളൂരു: ബി.ജെ.പി മന്ത്രിമാരെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് മാപ്പുപറഞ്ഞു. തന്റെ പരാമര്‍ശം ലൈംഗിക തൊഴിലാളി സമൂഹത്തെ വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയുന്നു എന്നായിരുന്നു ഹരിപ്രസാദ് പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് എതിരെയായിരുന്നു ഹരിപ്രസാദ് രംഗത്തുവന്നത്.സ്ത്രീകളെയും ലൈംഗിക തൊഴില്‍ ചെയ്യുന്നവരെയും ബഹുമാനിക്കുന്നുവെന്നും ഹരിപ്രസാദ് ട്വീറ്റ് ചെയ്തു.
എന്റെ വാക്കുകള്‍ക്ക് മാപ്പു പറയുന്നു. വൃത്തികെട്ട വാക്കൊന്നുമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.2019ലാണ് കര്‍ണാടകയിലെ അന്നത്തെ കോണ്‍ഗ്രസ്-ജെ.ഡി(എസ്) നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിലെ 17 എം.എല്‍.എമാര്‍ക്കൊപ്പം അനന്ദ് സിങ്ങും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവരെ പ്രോസിറ്റിറ്റ്യൂട്ടുകള്‍ എന്നാണ് കോണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചത്.”നിങ്ങള്‍ വ്യക്തമായ ജനവിധി നല്‍കാത്തപ്പോള്‍ ഞങ്ങള്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു.
ഭക്ഷണത്തിനായി ശരീരം വില്‍ക്കുന്ന സ്ത്രീയെ ഞങ്ങള്‍ വ്യത്യസ്ത പേരുകളിലാണ് വിളിക്കുന്നത്.ഞങ്ങള്‍ അവളെ പ്രോസ്റ്റിറ്റ്യൂട്ട് വിളിക്കുന്നു. എന്നാല്‍ വില്‍പ്പന നടത്തിയ എം.എല്‍.എമാരെ നിങ്ങള്‍ എന്ത് വിളിക്കും? അത് ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു. തെരഞ്ഞെടുപ്പില്‍ പ്രാദേശിക എം.എല്‍.എ.യെ ഒരു പാഠം പഠിപ്പിക്കണം”-എന്നായിരുന്നു ഹൊസപേട്ടയില്‍ നടന്ന പൊതുയോഗത്തില്‍ ഹരിപ്രസാദ് പറഞ്ഞത്.
വോട്ടു ചെയ്യില്ല എന്നത് നോക്കേണ്ട ; വിദ്യാസമ്ബന്നരും പ്രൊഫഷണലുകളുമായ മുസ്ലീങ്ങള്‍ക്ക് ഇടയിലേക്ക് പോകൂ ; ആഹ്വാനം ചെയ്ത് മോഡി
ന്യൂഡല്‍ഹി: വോട്ടു ചെയ്തില്ലെങ്കിലും സര്‍വ്വകലാശാലകളിലും പള്ളികളിലും പോയി ജനങ്ങളുമായി സംവദിക്കാനും പ്രൊഫഷണലും വിദ്യാസമ്ബന്നരുമായ മുസ്ലീമുകളെ പോയി കാണാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മതങ്ങളിലുമുള്ള ആള്‍ക്കാരെ കാണാനും സമുദായ വിദ്വേഷം നടത്തുന്നത് ഒഴിവാക്കാനും നരേന്ദ്രമോഡി പാര്‍ട്ടിപ്രവര്‍ത്തകനോട് പറഞ്ഞു.പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു മോഡി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ബിജെപിയ്ക്ക് വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കാതെ തന്നെ എല്ലാ മതങ്ങളിലുമുള്ള ആളുകളെ കാണണമെന്നും പറഞ്ഞു. പാസ്മണ്ട, ബോറ വിഭാഗങ്ങളില്‍പെട്ട പ്രൊഫഷണലും വിദ്യാസമ്ബന്നരുമായ മുസ്ലീമുകളെ കാണാനും ആവശ്യപ്പെട്ടു. ഇവര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമോ ഇല്ലയോ എന്നത് പ്രസക്തമാക്കേണ്ടെന്നും പറഞ്ഞു.ഒരു സമുദായത്തിനെതിരേയും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ജനങ്ങളെ കാണാനും സംവദിക്കാനും സര്‍വ്വകലാശാലകളിലും പള്ളികളിലും മറ്റും പോകാനും നിര്‍ദേശിച്ചു.
സിനിമകള്‍ക്കെതിരേ നടത്തുന്ന അനാവശ്യ പ്രസ്താവനകളും പ്രതിഷേധങ്ങളും പാര്‍ട്ടി ഉണ്ടാക്കിവെച്ച പ്രതിഛായയ്ക്ക് കളങ്കമുണ്ടാക്കുമെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെയാണ് രണ്ട് ദിവസത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം അവസാനിച്ചത്.