ബെംഗളൂരു : കര്‍ണാടക ഐടി മന്ത്രി സി എന്‍ അശ്വത് നാരായണും കോണ്‍ഗ്രസ് എംപി ഡി.കെ സുരേഷും തമ്മില്‍ പൊതുവേദിയില്‍ ഏറ്റുമുട്ടി. രാമനഗര ജില്ലയില്‍ വെച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയും ബെംഗളൂരു റൂറല്‍ എംപിയും തമ്മില്‍ വാക്കേറ്റമുണ്ടായത്.
രാമാനഗരയില്‍ ഡോ. ബി ആര്‍ അംബേദ്കറിന്റെയും ബെംഗളൂരുവിന്റെ സ്ഥാപകനായ കെമ്ബെഗൗഡയുടെയും പ്രതിമ അനാഛാദനം ചെയ്യുന്ന സര്‍ക്കാരിന്റെ പരിപാടിക്കിടെയാണ് ഇരു നേതാക്കളും നേര്‍ക്കുന്നേരെ എത്തിയത്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയി വേദിയിലിരിക്കവെയാണ് ഇരു നേതാക്കളും തമ്മില്‍ ഏറ്റമുട്ടലിന് ഒരുങ്ങിയത്.
വേദിയില്‍ അശ്വത് നാരായണ്‍ പ്രസംഗിക്കവെ കോണ്‍ഗ്രസ് എംപിയും ബെംഗളൂരു റൂറല്‍ എംഎല്‍സി എസ് രവിയും മന്ത്രിക്ക് നേരെ അടുക്കകുയായിരുന്നു. മന്ത്രിയും എംപിയും നേര്‍ക്കുന്നേരെ എത്തിയപ്പോള്‍ പോലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇരു നേതാക്കളെയും പിടിച്ച് മാറ്റുകയായിരുന്നു.
അതേസമയം എംഎല്‍സി എസ് രവി മന്ത്രി പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്കുകള്‍ വലിച്ച് പറച്ച് എടുത്തെറുകയും ചെയ്തു. ശേഷം കോണ്‍ഗ്രസ് എംപി ഒറ്റയ്ക്ക് വോദിയില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തു