കർണാടകയുടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏത് സംഘടനയേയും നിരോധിക്കുമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രകടന പത്രികയിൽ പോപ്പുലർ ഫ്രണ്ടിനെയും ബജ്റംഗ്ദളിനെയും നിരോധിക്കും എന്ന് പറഞ്ഞത് പോലെ കർണാടകയിൽ ആർഎസ്എസിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകൾ സമാധാനം തകർക്കാനും വർഗീയ വിദ്വേഷം പരത്താനും കർണ്ണാടകയ്ക്ക് അപകീർത്തി വരുത്താനും ശ്രമിച്ചാൽ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ കോൺഗ്രസ് സർക്കാർ മടിക്കില്ല.
അത് ആർഎസ്എസോ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിലും നിയമത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാൽ അവരെ നിരോധിക്കാൻ മടിക്കില്ല എന്നും മന്ത്രി ഒരു ദേശീയ വാർത്താ ഏജസിയോട് പറഞ്ഞു. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.മുമ്പ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രകടനപത്രികയിൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
‘ദി കേരള സ്റ്റോറി’ കാണാനുള്ള കോളജ് നോടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി
കര്‍ണാടകയിലെ ഭരണമാറ്റം ‘ദി കേരള സ്റ്റോറി ‘സിനിമ പ്രദര്‍ശനത്തില്‍ വരെ പ്രകടമായി.ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡികല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച് പ്രിൻസിപല്‍ പുറത്തിറക്കിയ നോടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി.ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില് പറഞ്ഞിരുന്നു.
‘എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നഡ എഴുത്തുകാരായ കെ മരുളസിദ്ധപ്പ, എസ് ജി സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവര്ത്തകൻ വി പി നിരഞ്ജനാരാധ്യ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നല്കി.
മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗല്‍കോട്ട് ജില്ല ഡെപ്യൂടി കമീഷണര്‍ പി സുനില്‍ കുമാറിന് നിര്‍ദേശം നല്കി. അദ്ദേഹം തഹസില്‍ദാറെ നേരിട്ട് കോളജില്‍ അയച്ച് നോടീസ് പിൻവലിപ്പിച്ചു. മുൻ നോടീസ് റദ്ദാക്കിക്കൊണ്ടുള്ള നോടീസ് ബുധനാഴ്ച രാവിലെ 11.30ന് പ്രിൻസിപല്‍ ബോര്‍ഡില്‍ പതിച്ചു. അഖില ഭാരത ജനവാദി മഹിള സംഘടനയും കോളജ് അധികൃതരുടെ നോടീസിന് എതിരെ രംഗത്ത് വന്നിരുന്നു.