ഞായറാഴ്ച ബംഗളൂരുവില്‍ 47കാരന്‍ സ്വയം വെടിവെച്ച് മരിച്ചു. ബി.ജെ.പി എം.എല്‍.എ അടക്കമുള്ള ആറുപേരുടെ മാനസിക പീഡനം താങ്ങാനാവാതെയാണ് മരിക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.തലക്ക് വെടിവെച്ചാണ് മരിച്ചത്. എസ്. പ്രദീപ് എന്നയാളാണ് സ്വയം വെടിവെച്ച് മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞ രണ്ടുപേരുടെ പ്രേരണയില്‍ ഇയാള്‍ ബംഗളൂരുവിലെ ഒരു ക്ലബ്ബില്‍ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബില്‍ ജോലി ചെയ്യുന്നതിന്റെ ശമ്ബളം ഉള്‍പ്പെടെ എല്ലാ മാസവും മൂന്നു ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, പണം വാങ്ങിയ ശേഷം ഗോപി, സോമി എന്നിവര്‍ മാസങ്ങളോളം പ്രദീപിനെ പണം തിരികെ നല്‍കാതെ പറ്റിച്ചതായി കുറിപ്പില്‍ പറയുന്നു. പലിശ തിരിച്ചടക്കാന്‍ പ്രദീപിന് ഒന്നിലധികം വായ്പകള്‍ എടുക്കേണ്ടി വന്നതായും പണമടക്കാന്‍ വീടും കൃഷി സ്ഥലവും വില്‍ക്കേണ്ടി വന്നതായും കുറിപ്പില്‍ പറയുന്നു.പലതവണ അപേക്ഷിച്ചിട്ടും പ്രദീപിന് പണം തിരികെ നല്‍കിയില്ല. അതിനാല്‍ പ്രദീപ് വിഷയം ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലിയെ അറിയിച്ചു. പ്രദീപിന്റെ പണം തിരികെ നല്‍കാന്‍ എം.എല്‍.എ രണ്ടുപേരുമായി സംസാരിച്ചെങ്കിലും 90 ലക്ഷം രൂപ മാത്രമേ തിരികെ നല്‍കൂ എന്ന് അവര്‍ പറഞ്ഞതായി അതില്‍ പറയുന്നു.
പ്രദീപിന്റെ സഹോദരന്റെ സ്വത്തുക്കള്‍ക്കെതിരെ ഒരു ഡോക്ടര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രദീപിനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും കത്തില്‍ കുറ്റപ്പെടുത്തുന്നു. തീവ്രമായ നടപടി സ്വീകരിക്കുന്നതിന് ഉത്തരവാദികളായ ആറ് പേരുടെ പേര് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. പ്രദീപിന്റെ പണം തിരികെ നല്‍കാത്തവരെ പിന്തുണച്ചുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലിയുടെ പേരും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ: 3785 പേരുടെ സ്വത്തുവിവരം ശേഖരിക്കും
കോഴിക്കോട് ∙ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാൻ നടപടി തുടങ്ങി. സബ് റജിസ്ട്രാർ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേഖരിക്കുന്നത്. അക്രമക്കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാർ ഓഫിസുകളിലുമെത്തി.
പ്രതികളുടെ സ്വത്തുവിവരം ജില്ലാ റജിസ്ട്രാർക്കു കൈമാറാനാണു നിർദേശം. ജില്ലാ റജിസ്ട്രാർ ഇതു റജിസ്ട്രേഷൻ ഐജിക്കു കൈമാറണം. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും.
2022 സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്നു സർക്കാർ ഡിസംബർ 23ന് കോടതിയെ അറിയിച്ചു. കോടതി നിർദേശപ്രകാരം നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി.വേണു നടപടി വൈകിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നടപടികളിലെ പുരോഗതി അറിയിക്കാൻ കേസ് 18ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.