ബെംഗളൂരു : കർണാടകത്തിലെ ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തി. ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി. ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി. നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 500 രൂപ പാരിതോഷികവും പ്രഖ്യാപിച്ചതായി കുടുംബം ശിവമോഗ കുംസി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു. വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്തു.
കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്യണം- ദക്ഷിണ കന്നട ജില്ല ഐക്യവേദി
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണ കന്നട ജില്ല ഐക്യവേദി പ്രസിഡന്റ് മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.രമാനാഥ റായ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ മുനീര്‍ കാട്ടിപ്പള്ള എന്നിവര്‍ വ്യാഴാഴ്ച മംഗളൂരുവില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സി.പി.ഐ, സി.പി.എം, ദലിത് സംഘര്‍ഷ വേദി, കര്‍ഷക സമിതി തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ഐക്യവേദി. പ്രഭാകര്‍ ഭട്ട് നേരത്തേയും വിദ്വേഷം വിതക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റായ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മത വിഭാഗീയത വളര്‍ത്താനുള്ള നീക്കമാണിത്. ഭട്ടിന്റെ പരാമര്‍ശങ്ങള്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്ക് മാത്രമല്ല മുഴുവൻ സ്ത്രീകള്‍ക്കും അപകീര്‍ത്തികരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജെ.ഡി.എസ് വനിത വിഭാഗം കര്‍ണാടക സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് നജ്മ നാസര്‍ ചിക്കനെരലെ നല്‍കിയ പരാതിയിലാണ് ആര്‍.എസ്.എസ് നേതാവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ജെ.ഡി.എസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാര സ്വാമി പ്രഭാകര്‍ ഭട്ടിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കുകയാണ്.ഭട്ടിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങളില്‍ കുമാരസ്വാമി പൊതുവേദിയില്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജെഡിഎസ് സ്വാധീന മേഖലയില്‍ ആര്‍.എസ്.എസ് നേതാവ് പ്രകോപന പ്രസംഗം നടത്തിയത്.
ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് താൻ ഭട്ടിനെ വിമര്‍ശിച്ചത് എന്നാണ് ദക്ഷിണ കന്നട കല്ലടുക്ക ശ്രീരാമ സ്കൂളില്‍ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ക്രീഡോത്സവ പരിപാടിയില്‍ സംസാരിക്കവെ കുമാരസ്വാമി തിരുത്തിയത്. പ്രഭാകര്‍ ഭട്ട് നടത്തുന്ന ശ്രീരാമ സ്കൂള്‍ ഉള്‍പ്പെടെ മുഴുവൻ സ്ഥാപനങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണെന്നാണ് കുമാരസ്വാമി അഭിപ്രായപ്പെട്ടു.