കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ കര്‍ണാടകയില്‍ ജാഗ്രത ശക്തമാക്കുന്നു. അറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു കൊടകില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ കോവിഡ് പെരുകുന്നതിനാല്‍ ആളുകള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.കേരളത്തില്‍ കോവിഡ് മരണം ഉള്‍പ്പെടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി ദിനേഷ് ഗുണ്ടു റാവു ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും മുന്‍കരുതല്‍ ശക്തമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഉപഭോഗവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ദിനേഷ് ഗുണ്ടു റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. പോരായ്മകള്‍ തിരിച്ചറിയുകയും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായാലും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മദ്യത്തിന് അടിമയായിരുന്നു ;കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസൻ
പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാൻ ആഗ്രഹിച്ചു. എന്നാല്‍ മദ്യപിക്കുന്നവരെ അതിന്റെ പേരില്‍ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല.
അതുപോലെ തന്നെ ഞാൻ സിഗിരറ്റ് വലിക്കാറില്ല. അത് ഏറ്റവും മോശമായ കാര്യമാണ്. അതുപോലെ തന്നെ മയക്കുമരുന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല’, ശ്രുതി ഹാസൻ പറഞ്ഞു.തനിക്കുണ്ടായിരുന്ന മദ്യപാന ആസക്തിയെ കുറിച്ചും അത് എങ്ങനെയാണ് തന്നെ ബാധിച്ചത് എന്നതിനെ കുറിച്ചുമാണ് ശ്രുതി മനസ് തുറന്നത്. ഒരുകാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ ശീലം മാറ്റിയെന്നും ശ്രുതി ഹാസൻ പറയുന്നു. മദ്യപാനം ഒഴിവാക്കിയതുകൊണ്ട് പശ്ചാത്താപമോ മറ്റോ ഇല്ലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത്, പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സലാറിലെ നായിക ശ്രുതി ഹാസൻ ആണ്. സംബര്‍ 22 നാണ് സലാറിന്റെ വേള്‍ഡ് വൈഡ് റിലീസ്. കെജിഎഫിനു ശേഷം വരുന്ന പ്രശാന്ത് നീല്‍ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളിലാണ് സലാറിനെ പ്രേക്ഷകര്‍ നോക്കികാണുന്നത്