Home Featured കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം; സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും പ്രശ്ന പരിഹാരത്തിന് മുതിരുന്നില്ലെന്ന് ആദിത്യ താക്കറെ

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം; സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും പ്രശ്ന പരിഹാരത്തിന് മുതിരുന്നില്ലെന്ന് ആദിത്യ താക്കറെ

by കൊസ്‌തേപ്പ്

മുംബൈ: കര്‍ണാട-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര മുന്‍ മന്ത്രി ആദിത്യ താക്കറെ. കേന്ദ്രസര്‍ക്കാരും കര്‍ണാട-മഹാരാഷ്ട്ര സര്‍ക്കാരുകളും വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തികളില്‍ മഹാരാഷ്ട്രയുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ആളുകള്‍ അക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.’- ആദിത്യ താക്കറെ പറഞ്ഞു.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അധികാരത്തിലുള്ള ബി.ജെ.പി വിഷയത്തില്‍ ഇടപെടാനും പരിഹാരം കണ്ടെത്താനും തയാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

ബെളഗാവിയാണ് തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനം.1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്.

ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബെളഗാവി കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

പിഞ്ചുകുഞ്ഞിനെ വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; അമ്മയെ പീഡനത്തിന് ഇരയാക്കി

മുംബൈ: പത്തു മാസം പ്രായമായ പെണ്‍കുഞ്ഞിനെ വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. യുവതിയെയും വാഹനത്തില്‍നിന്നു തള്ളിയിട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ മുംബൈഅഹമ്മദാബാദ് ഹൈവേയിലാണ് സംഭവം.

പെല്‍ഹാര്‍ എന്ന സ്ഥലത്തുനിന്നു പോഷെരയിലേക്കു വരുന്നതിനായാണ് കുഞ്ഞുമായി യുവതി ടാക്‌സിയില്‍ കയറിയത്. കൂടെ മറ്റു ചില യാത്രക്കാരും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്‌സി ഡ്രൈവറും യാത്രക്കാരും മാറി മാറി തന്നെ പീഡനത്തിന് ഇരയാക്കിയതായാണ് യുവതി പരാതിയില്‍ പറയുന്നത്.

എതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്ന മകളെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞതായും ഇവര്‍ പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പീഡനത്തിനു ശേഷം യുവതിയെയും വാഹനത്തില്‍നിന്ന് തള്ളിയിട്ടു. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group