Home Featured കര്‍ണാടക – മഹാരാഷ്‌ട്ര അതിര്‍ത്തിത്തര്‍ക്കം രൂക്ഷം

കര്‍ണാടക – മഹാരാഷ്‌ട്ര അതിര്‍ത്തിത്തര്‍ക്കം രൂക്ഷം

by കൊസ്‌തേപ്പ്

ബംഗളൂരു > ബിജെപി ഭരണത്തിലുള്ള കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില് അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി. മഹാരാഷ്ട്രയുടെ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. അതിര്‍ത്തിയിലെ 40 ഗ്രാമത്തെ ചൊല്ലിയാണ് തര്‍ക്കം.

മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയില്‍ ജലക്ഷാമം നേരിടുന്ന ചില ഗ്രാമങ്ങള്‍ കര്‍ണാടകത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ പ്രമേയം പാസാക്കിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവകാശപ്പെട്ടതാണ് തര്‍ക്കത്തിന് തുടക്കം. മഹാരാഷ്ട്രയിലെ ഒരു ഗ്രാമവും കര്‍ണാടകത്തിലേക്ക് പോകില്ലെന്നും മറാത്ത സംസാരിക്കുന്ന ബെല്‍ഗാം-, കാര്‍വാര്‍-, നിപാനി ഉള്‍പ്പെടെയുള്ള കര്‍ണാടക പ്രദേശങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ പോരാടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചടിച്ചു. ഇത് സ്വപ്നം മാത്രമാണെന്ന് ബൊമ്മെ മറുപടി നല്കി.

ഇതിനിടെ പുണെയില്‍ കര്‍ണാടക സര്‍ക്കാര്‍ ബസില്‍ ‘ജയ് മഹാരാഷ്ട്ര’ മുദ്രാവാക്യം എഴുതിയതിനെതിരെ ബൊമ്മെ രംഗത്തുവന്നു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

ബെംഗളൂരു: നഗരത്തിലെ 67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇയാളുടെ ജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നവംബര്‍ 17നായിരുന്നു 67കാരനായ വ്യവസായിയുടെ മൃതദേഹം ജെ.പി. നഗറില്‍ നിന്ന് കണ്ടത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെണ്‍സുഹൃത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളതായി കുടുംബാഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group