ബംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ നിയോഗിച്ചതോടെയാണിത്.ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്.1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിര്‍ന്ന അഭിഭാഷകനായ വൈദ്യനാഥന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്.
ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതില്‍ ബാല്‍ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള നിയമപോരാട്ടം ശക്തമാക്കുമെന്നും കൂടുതല്‍ അഭിഭാഷകരെ നിയോഗിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. ഉടന്‍തന്നെ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.തര്‍ക്കപ്രദേശങ്ങളില്‍ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ദൈനംദിന കാര്യങ്ങളില്‍ മറാത്ത ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരാനും കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തണമെന്ന് ബെളഗാവിയിലെ ജനങ്ങളോട് ഷിന്‍ഡെ നിര്‍ദേശിച്ചു.
അതേസമയം, അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിവുള്ള സര്‍ക്കാറാണ് തന്‍റേതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.തര്‍ക്കം മഹാരാഷ്ട്ര രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് ഇതുവരെ വിജയിക്കാനായിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു.
മുകുള്‍ രോഹതഗി, ശ്യാം ദിവാന്‍ തുടങ്ങിയ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലുള്ള നിയമസംഘത്തെ കര്‍ണാടക നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നുവെന്നും മഹാരാഷ്ട്ര പുതുതായി നല്‍കിയ അപേക്ഷ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു.
ദിവസ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്
തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്ത്. ജമ്മു കശ്മീര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിറകിൽ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍. അതേസമയം, വേതനം കുറവുള്ള വ്യവസായവൽകൃത സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍, കേരളത്തിലെ നിര്‍മ്മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ്.ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയാണ് ദിവസവേതനം.
ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു നിര്‍മാണ തൊഴിലാളിക്ക് ദിവസവേതനമായി പ്രതിദിനം ശരാശരി 837.3 രൂപ വരുമാനം ലഭിച്ചുവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലും ഒരു നിര്‍മ്മാണ തൊഴിലാളിക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 519 രൂപയാണ് ജമ്മു കശ്മീരിലെ വരുമാനം. പ്രതിദിന വേതനം കൂടുതലുള്ള ഒരേയൊരു പ്രദേശം തമിഴ്‌നാട് ആണ്. 478 രൂപ വരെയാണ് ഇവിടെ പ്രതിദിന വേതനം. ഹിമാചല്‍ പ്രദേശില്‍ 462 രൂപയും ഹരിയാനയില്‍ 420 രൂപയും ആന്ധ്രാപ്രദേശ് 409 രൂപയും തൊഴിലാളികള്‍ക്ക് പ്രതിദിന വേതനമായി ലഭിക്കും.
കാര്‍ഷിക, കാര്‍ഷികേതര വിഭാഗങ്ങളുടെ കാര്യത്തിലും, ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ കേരളവും ഹിമാചല്‍ പ്രദേശുമാണ്. ചക്കരക്കൽ വാർത്ത. തൊട്ടുപിന്നാലെ മധ്യപ്രദേശും ഗുജറാത്തും ഉണ്ട്. എന്നിരുന്നാലും, വ്യവസായവൽകൃത സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ തുടര്‍ന്നു.