കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര.കര്‍ണാടകത്തിന് വെള്ളം നല്കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി.
അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശംഭുരാജ് പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് ഒരിഞ്ച് ഭൂമിപോലും നല്‍കില്ലെന്ന് ബൊമ്മെ ചൊവ്വാഴ്ച ആവര്‍ത്തിച്ചിരുന്നു.കര്‍ണാടകത്തിന്റെ നിലപാട് ആവര്‍ത്തിച്ച് നിയമസഭയുടെ ഇരുസഭയിലും ഏകകണ്ഠമായി പ്രമേയം പാസാക്കാനും ബൊമ്മെ നിര്‍ദേശിച്ചു. പിന്നാലെയാണ് കനത്ത പ്രതികരണവുമായി മഹാരാഷ്ട്ര രംഗത്തെത്തിയത്.
കര്‍ണാടക– മഹാരാഷ്ട്ര അതിര്‍ത്തി പ്രശ്നങ്ങളില്ലെന്നും രണ്ട് സംസ്ഥാനങ്ങളും പ്രകോപനപരമായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് ഇരുസംസ്ഥാനങ്ങളും വീണ്ടും പോര്‍വിളിയുമായി രംഗത്തുവന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകാന്‍ സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ജാഗ്രത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്രമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.
അടുത്ത 48 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.തുടര്‍ന്ന് ശ്രീലങ്ക വഴി കോമോറിന് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ.