ബെംഗളൂരു: സർക്കാർ സ്കൂളുകളിൽ അധ്യാപകരായി മൂന്ന് ട്രാൻസ്ജെൻഡർമാരെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി സംസ്ഥാനം. സർക്കാർ സ്കൂൾ അധ്യാപകരായി റിക്രൂട്ട് ചെയ്യുന്ന 13,363 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി.
സുരേഷ് ബാബു, രവി കുമാർ വൈ ആർ, അശ്വത്ഥാമ എന്നിവർ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകുന്ന ആദ്യ ട്രാൻസ്ജെൻഡർമാരാണ് ഇവർ. കുമാറും അശ്വത്ഥാമയും സോഷ്യൽ സയൻസ് പഠിപ്പിക്കുബോൾ ബാബു ഇംഗ്ലീഷ് ആണ് പഠിപ്പിക്കാൻ തിരഞ്ഞെടുത്തിട്ടുളളത്
റിക്രൂട്ട്മെന്റ് നടപടികൾ നടന്ന 15,000 തസ്തികകളിൽ ട്രാൻസ്ജെൻഡറുകൾക്കായി സർക്കാർ ഒരു ശതമാനം (150 തസ്തികകൾ) സംവരണം ചെയ്തിരുന്നു. എന്നാൽ, പത്തു ട്രാൻസ്ജെൻഡർമാർ മാത്രമാണ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതിയത്, അതിൽ മൂന്ന് പേരും വിജയിച്ചു.
വകുപ്പ് 15,000 തസ്തികകൾ നികത്തുന്നതിനായി 13,363 ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുത്തത്. നവംബർ 23-ന് മുമ്പ് സമർപ്പിക്കാവുന്ന എതിർപ്പുകൾക്കായി താൽക്കാലിക ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്.
13,363 അധ്യാപകരെ അടിസ്ഥാനപരമായി ഗ്രാമങ്ങളായ ‘സി’ കാറ്റഗറി സ്ഥലങ്ങളിൽ 6-8 ഗ്രേഡുകളിൽ പഠിപ്പിക്കാൻ നിയോഗിക്കും. അടുത്ത റൌണ്ട് റിക്രൂട്ട്മെന്റിൽ ബാക്കിയുള്ള ഒഴിവുകൾ നികത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് താൽക്കാലിക ലിസ്റ്റ് പുറത്തിറക്കിയ ശേഷം സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
കൂടാതെ 19 എൻജിനീയറിങ് ബിരുദധാരികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതു പ്രവേശന പരീക്ഷ എഴുതാൻ എഞ്ചിനീയറിംഗ് ബിരുദധാരികളെ വകുപ്പ് അനുവദിച്ചത് ഇതാദ്യമാണ്. 1.16 ലക്ഷം ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത്. മേയിൽ നടന്ന പരീക്ഷയിൽ 68,849 പേർ എഴുതിയതിൽ 51,098 പേർ യോഗ്യത നേടി.
കുട്ടികളെ കാണാന്‍ ഭാര്യ അനുവദിച്ചില്ല; ഭര്‍ത്താവ് വീടിന് തീയിട്ടു
ബംഗളൂരു: കുഞ്ഞിനെ കാണാന്‍ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം. തീപിടിത്തത്തില്‍ ഗുുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരന്‍ ചിരന്തന്‍, അഞ്ചുവയസ്സുകാരന്‍ നന്ദന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരും ഗൊരുരു പൊലീസ് സ്റ്റേഷില്‍ പരാതി നല്‍കിയിരുന്നതായും പൊലിസ് പറയുന്നു.ദമ്ബതികള്‍ നാലുമാസമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവ് രംഗസ്വാമി മക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച, മക്കളെ കാണാന്‍ അനുവദിക്കാന്‍ ഗീത വിസമ്മതിക്കുകയായിരുന്നു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗീത തന്റെ മക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതനായ രംഗസ്വാമി അര്‍ദ്ധരാത്രി വീടിന് തീയിടുകയായിരുന്നു. അയല്‍വാസികളാണ് വീട്ടിനുള്ളില്‍ നിന്ന് ഗീതയെയും മക്കളെയും രക്ഷപ്പെടുത്തിയത്. രംഗസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.