Home Featured വിജയിച്ചാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയാകും-വിജയേന്ദ്ര

വിജയിച്ചാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയാകും-വിജയേന്ദ്ര

ബെംഗളൂരു: മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി.കുമാരസ്വാമി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര. മാണ്ഡ്യ മണ്ഡലത്തിലെ മലവള്ളിയിൽ എൻ.ഡി.എ. പ്രചാരണറാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ഉറപ്പുനൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ വിചാരിച്ചാൽ കുമാരസ്വാമിയുടെ വിജയം തടയാനാവില്ലെന്നും വിജയേന്ദ്ര പറഞ്ഞു.

പണത്തിന്റെ ശക്തിയിൽ മണ്ഡലം പിടിച്ചെടുക്കാമെന്ന വ്യാമോഹമാണ് കോൺഗ്രസിന്. പക്ഷേ, ജനങ്ങളുടെ അനുഗ്രഹമില്ലാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും വിജയേന്ദ്ര പറഞ്ഞു. വിജയേന്ദ്രയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. കുമാരസ്വാമി അദ്ദേഹത്തെ അനുഗമിച്ചു.ഒട്ടേറെപ്രവർത്തകർ പങ്കെടുത്തു. ജെ.ഡി.എസ്. കോർകമ്മിറ്റി ചെർമാൻ ജി.ടി. ദേവഗൗഡ, എം.എൽ.സി. എച്ച്.വിശ്വനാഥ്, മുൻ മന്ത്രി കെ.സി. നാരായണഗൗഡ തുടങ്ങിയവർ സംബന്ധിച്ചു.

ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞു; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം കൈയടക്കി സാംസങ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാർക്കറ്റ് റിസർച്ച്‌ സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്.സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച്‌ 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു.

2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി.കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട്ഫോണ്‍ വിപണി കൂടുതല്‍ ശക്തമാകുകയും മാറ്റങ്ങള്‍ സംഭവിച്ചതായും ഐഡിസിയുടെ വേള്‍ഡ് വൈഡ് ട്രാക്കര്‍ ടീമിലെ റിസര്‍ച്ച്‌ ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിലെ വളര്‍ച്ചയോടെ വിപണിയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച്‌ സ്ഥിരതയുള്ള സാന്നിധ്യമായി മാറുകയാണ് ഷവോമി -നബീല പോപ്പല്‍ പറഞ്ഞു. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്ബനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group