Home Featured കർണാടകത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും; ബെംഗളൂരുവിൽ ഏപ്രിൽ 26ന്.

കർണാടകത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും; ബെംഗളൂരുവിൽ ഏപ്രിൽ 26ന്.

ബെംഗളൂരു: പത്ത് ദിവസത്തെ ഇടവേളയിൽ രണ്ട് ഘട്ടങ്ങളിലായി ഇത്തവണ കർണാടകത്തിലെ ജനവിധി. ഇത്രയുംനീണ്ട ഇടവേള ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപാർട്ടികൾ. ഏപ്രിൽ 26-നും മേയ് ഏഴിനുമാണ് സംസ്ഥാനത്തെ വോട്ടർമാർ പോളിങ് ബൂത്തിലെത്തുക. ഓൾഡ് മൈസൂരു മേഖലയിലും ബെംഗളൂരുവിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളിലാണ് 26-ന്റെ ആദ്യഘട്ട വോട്ടെടുപ്പ്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജ്‌നഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബല്ലാപുര, കോലാർ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ ബൂത്തിലെത്തുക.

വടക്കൻ കർണാടകത്തിലും മധ്യ കർണാടകത്തിലും ഉൾപ്പെടുന്ന ചിക്കോടി, ബെലഗാവി, ബാഗൽകോട്ട്, വിജയപുര, കലബുറഗി, റായ്ചൂരു, ബീദർ, കൊപ്പാൾ, ബെല്ലാരി, ഹാവേരി, ധാർവാഡ്, ഉത്തരകന്നഡ, ദാവണഗെരെ, ശിവമോഗ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ സുരക്ഷാ സന്നാഹങ്ങളൊരുക്കാനും തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പുവരുത്താനും രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ കഴിയും.ആദ്യം പകുതി മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും അവിടത്തെ വോട്ടെടുപ്പിന് ശേഷം ബാക്കി മണ്ഡലങ്ങൾ കൈപ്പിടിയിലൊതുക്കാനുമുള്ള സാവകാശം രാഷ്ട്രീയപ്പാർട്ടികൾക്കും ലഭിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ 28 മണ്ഡലങ്ങളിലും ഒരുപോലെ തിരക്കിട്ട് പറന്നുനടക്കേണ്ടതിന്റെ പ്രയാസം നേതാക്കൾക്ക് നേരിടേണ്ടി വരില്ല. ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പിൽ ജനങ്ങൾ കാഴ്ചവെക്കുന്ന പ്രതികരണം കണ്ടറിഞ്ഞ് രണ്ടാംഘട്ടത്തിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും പാർട്ടി നേതൃത്വങ്ങൾക്ക് കഴിയും.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് :ഏപ്രിൽ 26:1. ബെംഗളൂരു റൂറൽ2. ബെംഗളൂരു സൗത്ത്3. ബെംഗളൂരു നോർത്ത്4. ബെംഗളൂരു സെൻട്രൽ5. മൈസൂരു6. ചിത്രദുർഗ7. ഉഡുപ്പി – ചിക്കമഗളൂരു8. ദക്ഷിണ കന്നഡ9. ഹാസൻ10. തുമക്കുരു11. ചിക്കബലാപുര12. കോലാർ13.മണ്ട്യ 14. ചാമരാജ് നഗർ

മെയ് 7:

1. വിജയ നഗര,2. ബെളഗാവി,3. ബെളളാരി,4. ചിക്കോഡി,5. ഹാവേരി -ഗദഗ്,6. കലബുറഗി,7. ബീദർ,8. ഹുബ്ബള്ളി – ധാർവാഡ്,9. ഉത്തര കന്നഡ, 10. കൊപ്പാൾ,11. റായ്ച്ചൂർ,12. ദാവനഗരെ,13.ശിവമൊഗ്ഗ,14. ബാഗൽ കോട്ട്.

തുടക്കത്തിൽ ഒരുപടിമുമ്പിൽ ബി.ജെ.പി.ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ഒരുക്കങ്ങളിൽ ബി.ജെ.പി.യാണ് ഒരു പടി മുന്നിൽ. 20 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിടാൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യറാലിയും നടന്നു. മോദി തിങ്കളാഴ്ച വീണ്ടുമെത്തുന്നുണ്ട്. ശിവമോഗയിലാണ് അന്നത്തെ പ്രചാരണം. കോൺഗ്രസിന് ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികളുടെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുള്ള വലിയ പൊതുയോഗങ്ങളുമായാണ് പ്രചാരണം മുന്നേറുന്നത്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന് ഏതൊക്കെ സീറ്റാണ് ലഭിക്കുകയെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. ഹാസനിലും മാണ്ഡ്യയിലും അവർ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group