ബെംഗളൂരു: കർണാടക നിയമ നിർമാണ കൗൺസിലിലെ 7 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3ന്.രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പോളിങ്. ഫലം അന്നു തന്നെ പുറത്തുവരും. ഔദ്യോഗിക വിജ്ഞാപനം ഈ മാസം 17ന്. പ്രതിക സമർപ്പണം 24 വരെ. 27 വരെ പ്രതിക പിൻവലിക്കാതെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
ലക്ഷ്മൺ സാവദി, ലേഹർ സിംഗ്, കോൺഗ്രസിന്റെ രാമപ്പ തിമ്മപുര, വീണ അച്ചയ്യ, അല്ലം വീരഭദ്രപ, ദളിന്റെ എച്ച്.എം രമേഷ് ഗൗഡ, കെ.വി നാരായണ സ്വാമി തുടങ്ങിയവരുടെ കാലാവധി ജൂൺ 14ന് അവസാനിക്കുന്നതിനെ തുടർന്നാണു തിരഞ്ഞെടുപ്പ്. എംഎൽഎമാർക്കു വോട്ടവകാശമുള്ള തിരഞ്ഞെടുപ്പിൽ നിയമസഭയുടെ നിലവിലെ കക്ഷിനില കണക്കിലെടുത്തു ബിജെപി 4 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും ദൾ ഒന്നിലും വിജയിച്ചേക്കും.
ഇതോടെ നിലവിൽ ദളുമായി ചേർന്നു ഭരിക്കുന്ന കൗൺസിൽ ബിജെപിക്ക് ഒറ്റക്ക് ഭരിക്കാനാകും.75 അംഗ കൗൺസിലിൽ ചെയർമാനെ കൂടാതെ ബിജെപി 37, കോൺ 26, ദൾ-10, സ്വതതൻ-1 എന്നിങ്ങനെയാണ് കക്ഷി നില.