ബെംഗളൂരു :ഇന്ത്യൻ റെയിൽവേയുടെ വിനോദസഞ്ചാര പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത് കർണാടക മുസറായ് (ദേവസ്വം) വകുപ്പ്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ സേവനദാതാവായി 1 ലക്ഷം രൂപ ഫീസ് അടച്ചാണ് മുസറായ് വകുപ്പ് റജിസ്ട്രേഷൻ നടത്തിയത്.തീർഥാടന ചരിത്രസ്മാരകങ്ങളെ കോർത്തിണക്കി ആരംഭിക്കുന്ന ഗൗരവ് ട്രെയിൻ സർവീസ് സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് ഏറ്റെടുത്ത് നടത്താം.
കോച്ചുകളിൽ ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം യാത്രയുടെ റൂട്ട്, താമസം, ഭക്ഷണം, ഗൈഡുകളുടെ സേവനം എന്നിവ ഏജൻസിക്ക് തീരുമാനിക്കാം.യാത്രയുടെ റൂട്ട് അനുസരിച്ച് പേര് തിരഞ്ഞെടുക്കാം.
പാർക്കിങ്, വൈദ്യുതി, ശുദ്ധജലം എന്നിവ റെയിൽവേ ലഭ്യമാക്കും.150 ട്രെയിനുകൾക്ക് ആവശ്യ മായ 3033 കോച്ചുകളാണ് ഗൗരവ് ട്രെയിൻ പദ്ധതിക്കായി മാറ്റിവച്ചി രിക്കുന്നത്. 14 മുതൽ 20 വരെ കോച്ചുകൾ ഓരോ ട്രെയിനിലുണ്ടാകും.
ബിഎംടിസി പാസിന് തിരിച്ചറിയൽ കാർഡ് മതി
ബെംഗളൂരു, ബിഎംടിസി പ്രതിമാസ പാസെടുക്കാൻ ജൂലൈ മുതൽ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡ് മതി. ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട് എന്നിവയും പരിഗണിക്കും.നേരത്തെ ബിഎംടിസിയുടെ 100 രൂപയുടെ തിരിച്ചറിയൽ കാർഡ് തന്നെ നിർബന്ധമായിരുന്നു.
3 വർഷമായിരുന്നു ഈ കാർഡിന്റെ കാലാവധി. അടുത്ത മാസം മുതൽ പ്രതിമാസ പാസ് ഏത് ദിവസവും ലഭിക്കും. പാസ് എടുക്കുന്ന ദിവസം മുതൽ 30 ദിവസത്തേ സാധുത ഉണ്ടായിരിക്കുന്ന തരത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.