ബെംഗളൂരു: രാജ്യത്ത് എവിടെയും ഉപയോഗിക്കാൻ സാധിക്കുന്ന ഭാരത് സീരീസ് വാഹന (ബിലെ എച്ച്) റജിസ്ട്രേഷൻ കർണാടക അനുവദിച്ചു തുടങ്ങി. ബിഎച്ച് റജിസ്ട്രേഷനുള്ള അപേക്ഷകളുടെ പരിശോധന ആരംഭിച്ചതായി ഗതാഗതവകുപ്പ് അഡീഷനൽ കമ്മിഷണർ ജെ.പുരുഷോത്തം പറഞ്ഞു. ബിഎച്ച് റജിസ്ട്രേഷൻ ചെയ്ത സ്വകാര്യ വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഓടിക്കു മ്പോൾ റീ റജിസ്ട്രേഷന്റെ ആവശ്യമില്ല. സൈനികർ, കേന്ദ്ര-സംസ്ഥാന ജീവനക്കാർ പ്രതിരോധ മന്ത്രാലയത്തി ജീവനക്കാർ, മറ്റു സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ബിഎച്ച് രജിസ്ട്രേഷന് മുൻഗണന ലഭിക്കുന്നത്. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കർണാടകയിൽ ഉപയോഗിന്നവർ 12 മാസത്തിനുള്ളിൽ പ്രാദേശിക ആർടിഒയിൽ റജിസ്റ്റർ ചെയ്യണം.