Home Featured ഡെങ്കിപ്പനി പ്രതിരോധം: രോഗനിരീക്ഷണ സംവിധാനവുമായി കർണാടക സർക്കാർ

ഡെങ്കിപ്പനി പ്രതിരോധം: രോഗനിരീക്ഷണ സംവിധാനവുമായി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ രോഗനിരീക്ഷണ സോഫ്റ്റ്‌വേറും മൊബൈൽ ആപ്പും ആരംഭിച്ചു.രോഗനിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള സംവിധാനമാണ് ആരംഭിച്ചത്. പകർച്ചവ്യാധികൾ നേരിടാൻ തയ്യാറെടുക്കാനും രോഗനിയന്ത്രണ പ്രവർത്തനങ്ങൾ കൈകാര്യംചെയ്യാനും ആരോഗ്യപ്രവർത്തകരെ സഹായിക്കാനാണ് രോഗനിരീക്ഷണ സോഫ്റ്റ്‌വേർ ആരംഭിച്ചത്. ആരോഗ്യവകുപ്പ്, ബെംഗളൂരു കോർപ്പറേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ടെക്‌നോളജി പാർക്ക് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് നിർമിച്ചത്.

ആരോഗ്യവകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനംചെയ്തു.രോഗവ്യാപനംകൂടാനുള്ള സാധ്യത നിർമിതബുദ്ധിയുടെ സഹായത്തോടെ നാലാഴ്ചമുമ്പ് പ്രചിക്കാൻ ഈ സോഫ്റ്റ്‌വേറിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാനത്തുടനീളമുള്ള രോഗവ്യാപനത്തിന്റെ മാപ്പും ലഭ്യമാക്കും. ഈ സംവിധാനം ഡെങ്കിപ്പനിയിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഭാവിയിൽ മറ്റുരോഗങ്ങളുടെ നിരീക്ഷണത്തിനും ഉപയോഗിക്കും.പ്രത്യേക സ്ഥലത്തെ രോഗാവസ്ഥയുടെ തത്സമയചിത്രം ആരോഗ്യപ്രവർത്തകർക്ക് ലഭ്യമാക്കും.

നിലവിൽ ആരോഗ്യപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുംമാത്രമേ സോഫ്റ്റ്‌വേർ ഉപയോഗിക്കാനാകൂ. വൈകാതെ പൊതുജനങ്ങൾക്കും ഉപയോഗിക്കാനാകും. ഓരോ സ്ഥലത്തെയും ഡെങ്കിപ്പനി സംബന്ധിച്ച തത്സമയവിവരം അറിയാൻ ഇതുവഴി സാധിക്കും.ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണമുൾപ്പെടെയുള്ള പ്രതിരോധകാര്യങ്ങൾക്കാണ് മൊബൈൽ ആപ്പ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആശാജീവനക്കാരും മെഡിക്കൽ ഉദ്യോഗസ്ഥരും മറ്റ് ആരോഗ്യപ്രവർത്തകരുമാണ് ഈ ആപ്പ് ഉപയോഗിക്കുക.

അവളെന്റെ ഭാര്യയാണ്, ഞാന്‍ കൂടെ ഉണ്ടാകണം; കുഞ്ഞുങ്ങളെ കേരളത്തില്‍ വളര്‍ത്താനാണ് ആഗ്രഹമെന്ന് അപര്‍ണ മള്‍ബറി

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപര്‍ണ മള്‍ബറി.ബിഗ് ബോസ് സീസണ്‍ 4 ല്‍ മികച്ച പ്രകടനം കാഴ്‌ചെവച്ച ശേഷമാണ് അപര്‍ണ ഹൗസില്‍ നിന്നും പുറത്തായത്. മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ. താനൊരു ലെസ്ബിയന്‍ ആണെന്ന് നേരത്തെ അപര്‍ണ തുറന്നുപറഞ്ഞിരുന്നു. ഇേപ്പാഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അപര്‍ണ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ വിശേഷങ്ങള്‍ പങ്കുവെച്ചത്. പതിനഞ്ചു വയസ്സായ ശേഷമാണ് ഞാന്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്.

എന്നും എന്റെ മനസ്സില്‍ ഞാനൊരു പ്യുവര്‍ മലയാളിയാണ്. ഫ്രാന്‍സിലേക്ക് ഞാന്‍ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ്. അവള്‍ ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. ഞാന്‍ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല. ഞാനും അമൃത ശ്രീയും സിംപിള്‍ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാന്‍സിലെത്തുമ്ബോള്‍ ഫുള്‍ ഫാമിലി ഓറിയന്റഡ് ആണ. ലൈഫില്‍ അധികം ഫോഴ്സ് കൊടുക്കാത്ത ആളാണ് ഞാന്‍. എന്തെങ്കിലും ഒരു അവസരം വന്നാല്‍ തനിക്ക് പറ്റിയ കാര്യമാണോ എന്നൊക്കെ നോക്കിയ ശേഷമാണു അതിനൊപ്പം പോകുക’. അപര്‍ണ അഭിമുഖത്തില്‍ വ്യക്തമാക്കി.

എത്ര വര്‍ഷം ഇവിടെ ഉണ്ടാകുമോ എന്നൊന്നും അറിയില്ല. ഞാന്‍ തിരികെ പോകുമോ എന്നും അറിയില്ല. ഇവിടെ നിന്നാകുമോ എനിക്ക് കുട്ടികളുണ്ടാവുക എന്നൊന്നും അറിയില്ല. ഞാന്‍ വളര്‍ന്ന പോലെ എന്റെ കുഞ്ഞുങ്ങള്‍ വളരണമെന്നൊരു ആഗ്രഹം ഉണ്ട്. കാരണം ഇവിടെ എന്റെ കുട്ടിക്കാലം അത്രയും മനോഹരമായിരുന്നു. അമൃതയാണ് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഫ്രാന്‍സിലും ഉണ്ടാകണം. 8 വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് തുടങ്ങിയിട്ട്’. അപര്‍ണ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group