ബെംഗളൂരു : പ്രമുഖ ഐ.ടി. കമ്പനികളുമായി സഹകരിച്ച് യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് പദ്ധതിയുമായി കർണാടക. നിപുണ കർണാടക എന്ന പേരിലാണ് നടപ്പാക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്. പോലുള്ള കമ്പനികളുമായി ചേർന്നായിരിക്കും പരിശീലനം. സംസ്ഥാന ഐ.ടി.-ബി.ടി.- ഇലക്ട്രോണിക്സസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡേറ്റാ അനാലിസിസും പ്രോസസിങ്ങും ക്ലൗഡ് സെക്യൂരിറ്റി സർവീസ് തുടങ്ങിയവയിലായിരിക്കും പരിശീലനം. 300 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്.
പരിശീലനം ഈ വർഷം അവസാനം തുടങ്ങിയേക്കും. ബിരുദ വിദ്യാർഥികളെയാകും ഉൾപ്പെടുത്തുക. വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉൾപ്പെടെ പദ്ധതിക്കായി കണ്ടെത്തുമെന്ന് ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.ത്തിന് പദ്ധതിയുമായി കർണാടക. നിപുണ കർണാടക എന്ന പേരിലാണ് നടപ്പാക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്. പോലുള്ള കമ്പനികളുമായി ചേർന്നായിരിക്കും പരിശീലനം. സംസ്ഥാന ഐ.ടി.-ബി.ടി.- ഇലക്ട്രോണിക്സസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡേറ്റാ അനാലിസിസും പ്രോസസിങ്ങും ക്ലൗഡ് സെക്യൂരിറ്റി സർവീസ് തുടങ്ങിയവയിലായിരിക്കും പരിശീലനം. 300 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്.
പരിശീലനം ഈ വർഷം അവസാനം തുടങ്ങിയേക്കും. ബിരുദ വിദ്യാർഥികളെയാകും ഉൾപ്പെടുത്തുക. വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉൾപ്പെടെ പദ്ധതിക്കായി കണ്ടെത്തുമെന്ന് ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.
വെന്റിലേറ്ററില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിച്ചു; ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്ന മുപ്പത്തിനാലുകാരിയുടെ ആഗ്രഹത്തില്‍ തീരുമാനമായില്ല
ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിച്ചെങ്കിലും യുവതി ഗർഭിണിയാകുന്ന കാര്യത്തില്‍ തീരുമാനമായില്ല. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഭർത്താവിന്റെ കുഞ്ഞിനെ ഗർഭം ധരിക്കണമെന്ന ആഗ്രഹവുമായി ഹൈക്കോടതിയെ സമീപിച്ച മുപ്പത്തിനാലുകാരിയുടെ ഹർജിയില്‍ തീരുമാനമെടുക്കാതെ മാറ്റുകയായിരുന്നു.ജസ്റ്റിസ് വി.ജി. അരുണാണ് ഹർജി പരിഗണിക്കുന്നത് പിന്നത്തേക്കു മാറ്റിയത്. അതേസമയം, വെന്റിലേറ്ററില്‍ കഴിയുന്ന ഭർത്താവിന്റ ബീജം എടുത്ത് സൂക്ഷിക്കാൻ കോടതി നേരത്തേ അനുവാദം നല്‍കിയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ബീജം എടുത്ത് സൂക്ഷിക്കുകയും അത് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ തുടർനടപടികള്‍ സംബന്ധിച്ച് കോടതി ഇനിയും നിർദ്ദേശം നല്‍കിയിട്ടില്ല. എറണാകുളം സ്വദേശിയായ യുവാവിന് ഓഗസ്റ്റ് നാലിന് രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യവേ എതിരേ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. യുവാവ് ഇപ്പോഴും വെന്റിലേറ്ററിലാണ്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്ന യുവാവ് അപകടനില തരണം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു.ഇതിനെ തുടർന്ന് തനിക്ക് ഭർത്താവില്‍നിന്ന് കുട്ടിയെ ലഭിക്കാൻ അദ്ദേഹത്തിന്റെ ബീജം എടുത്തു സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് നിയമ തടസ്സം ഉള്ളതിനാലാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.