ബംഗളൂരു: സംസ്ഥാനത്തെ ഞെട്ടിച്ച പെണ്‍ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്തക്കു പിന്നാലെ തുടര്‍നടപടികള്‍ ആലോചിക്കാൻ അടിയന്തര യോഗം ചേര്‍ന്ന് സര്‍ക്കാര്‍.ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി, കമീഷണര്‍, പ്രോജക്‌ട് ഡയറക്ടര്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് തീരുമാനം.ഭ്രൂണഹത്യ നടത്തിവന്ന മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദ്രൻ ബള്ളാള്‍, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന എന്നിവരടക്കം ഒമ്ബതുപേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. ഉദയഗിരിയിലെ മാത ആശുപത്രിയും മൈസൂരു രാജ്കുമാര്‍ റോഡിലെ ആയുര്‍വേദിക് പൈല്‍സ് ഡേ കെയര്‍ സെന്ററും പൊലീസ് സീല്‍ ചെയ്തു.
മണ്ഡ്യയില്‍ ശര്‍ക്കര നിര്‍മാണശാലയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കാനിങ് കേന്ദ്രവും അടച്ചുപൂട്ടി. സംസ്ഥാനത്തെ ഭരണവും ക്രമസമാധാനവും തകര്‍ന്നതിന്റെ തെളിവാണ് പെണ്‍ഭ്രൂണ ഹത്യ സംഭവങ്ങളെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പെണ്‍കുട്ടികള്‍ക്കെതിരായ നിലപാട് ഇതാണ് എന്ന് സംഭവം ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികളെ ബഹുമാനത്തോടെ സ്വീകരിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം’ -അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യയിലേര്‍പ്പെട്ട കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ വര്‍ധിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുവയില്‍ നിന്ന് രക്ഷപെടാൻ യുവാവ് മരത്തിന് മുകളില്‍; താഴെ ഒരു രാത്രി മുഴുവന്‍ കണ്ണിമയ്ക്കാതെ കാവല്‍ നിന്ന് കടുവ
കടുവയില്‍ നിന്ന് രക്ഷപെടാൻ ഒരു രാത്രി മുഴുവന്‍ മരത്തിന് മുകളില്‍ കഴിഞ്ഞ് യുവാവ്. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ധാമോഖര്‍ ബഫര്‍ സോണ്‍ മേഖലയിലാണ് സംഭവം.ഉമാരിയയിലെ ധാവഡ കോളനിയില്‍ നിന്നുള്ള കമലേഷ് സിങ് ആണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഉമാരിയയിലേക്കുള്ള യാത്രക്കിടെ കാടിനു നടുവില്‍വെച്ചാണ് കമലേഷ് കടുവയെ കണ്ടത്. സമയം ഏകദേശം സന്ധ്യയോട് അടുത്തിരുന്നു.അപ്പോഴാണ് കാട്ടുപന്നികളെ പിന്തുടരുന്ന ഒരു കടുവയെ ഇയാള്‍ അപ്രതീക്ഷിതമായി കണ്ടത്. തുടര്‍ന്ന് കടുവ കമലേഷിന്റെ പിന്നാലെ പാഞ്ഞു.
ഇതിനിടെ പ്രാണരക്ഷാര്‍ഥം ഓടിയൊളിക്കാന്‍ ശ്രമിച്ച കമലേഷിനെ കടുവ പിന്തുടര്‍ന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ കടുവയുടെ നഖം കൊണ്ട് കമലേഷിന് ചെറിയ പരിക്കുകള്‍ പറ്റിയിരുന്നെങ്കിലും അടുത്തു കണ്ട മരത്തില്‍ കയറി ഇരിക്കുകയായിരുന്നു യുവാവ്.താഴെയിറങ്ങിയാല്‍ കടുവ വീണ്ടും പിടികൂടാൻ സാധ്യതയുള്ളതിനാല്‍ രാത്രി മുഴുവന്‍ യുവാവ് മരത്തില്‍ തന്നെ തുടര്‍ന്നു. കുറെയേറെ സമയം കടുവ മരത്തിനു ചുവട്ടില്‍ കാവല്‍ നിന്നിരുന്നു. രാത്രിയായതോടെ കാടിനുള്ളിലൂടെ ആരും പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ സഹായം ലഭിക്കുകയും ബുദ്ധിമുട്ടായിരുന്നു.
നേരം പുലര്‍ന്നതിനുശേഷവും മരത്തിനു മുകളിലിരുന്ന് സഹായത്തിനായി കമലേഷ് ഏറെ ഒച്ചവെച്ചെങ്കിലും ആരും അത് അറിഞ്ഞില്ല.രാവിലെ ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലിലാണ് കമലേഷിനെ കണ്ടെത്തിയത്. കമലേഷിനെ ഉടന്‍ തന്നെ മരത്തിനു മുകളില്‍ നിന്ന് ഇറക്കി വേഗം വൈദ്യസഹായം ഉറപ്പാക്കി. ഇയാളുടെ കാലിന്റെ തുടയില്‍ കടുവയുടെ നഖം കൊണ്ട് മുറിവ് ഉണ്ടായിട്ടുണ്ട്. കമലേഷിന്റെ ഗ്രാമമായ ഘാഘദര്‍, ധാമോകര്‍ ബഫര്‍ സോണിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ മിക്കപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ട്.