പ്രവീണ്‍ നെട്ടരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ലാ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സുള്ള്യ ടൗണ്‍ സ്വദേശി അബ്ദുള്‍ കബീര്‍ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 26 ന് കടയടച്ച് വീട്ടിലേക്ക് പോകുമ്ബോള്‍ പ്രവീണ്‍ നെട്ടാറിനെ അജ്ഞാതര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന്, ദക്ഷിണ കന്നഡ ജില്ലയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാര്‍ജും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂര്‍ മേഖലയില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തില്‍ സുരക്ഷാസേനയെ വിന്യസിച്ചു.
ചാകര കാഴ്ച കാണാന്‍ ഫ്രാന്‍സില്‍ നിന്ന് അമ്മയും മകനും
വിഴിഞ്ഞം: വിഴിിഞ്ഞത്തെ മീന്‍പിടിത്ത കാഴ്ചകള്‍ കാണാന്‍ വിദേശിയായ അമ്മയും മകനും. ഫ്രാന്‍സില്‍ നിന്ന് കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ 72 കാരിയായ ലോറയും മകന്‍ ഡേവിഡുമാണ് ദിവസവും വൈകിട്ട് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തുന്നത്.
കല്ലന്‍ കണവയുടെ വലിപ്പം കണ്ട് കൈയില്‍ എടുത്തു നോക്കി. റിട്ട. അദ്ധ്യാപികയായ ലോറ 7 വര്‍ഷമായി പതിവായുള്ള ആയുര്‍വേദ ചികിത്സയ്ക്ക് കോവളത്ത് എത്തും. മകന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്. മാംസാഹാരം കഴിക്കാറില്ല. മത്സ്യമാണ് ഇഷ്ടമെന്ന് ഇവര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ ആവശ്യമുള്ള മത്സ്യം വാങ്ങി സൂക്ഷിക്കും. എന്നാല്‍ പതിവായി മീന്‍ കാഴ്ചകള്‍ കാണാന്‍ വിഴിഞ്ഞം തീരത്തെത്തും.