Home Featured ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വം, ജോലി ഇല്ലെങ്കില്‍ കണ്ടെത്തണം: കർണാടക ഹൈക്കോടതി

ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വം, ജോലി ഇല്ലെങ്കില്‍ കണ്ടെത്തണം: കർണാടക ഹൈക്കോടതി

ബംഗളൂരു: ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാനുള്ള ഉത്തരവാദിത്വം പുരുഷന്റേതെന്നു കര്‍ണാടക ഹൈക്കോടതി.ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്.

നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു.ഇത് തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി.

കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കണം- കോടതി പറഞ്ഞു.

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി രാജു.

യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group