Home Featured വായ്പയെടുക്കൂ, അധികാരത്തിലെത്തിയാല്‍ എഴുതിത്തള്ളാം’: കര്‍ഷകരോട് കര്‍ണാടക എംഎല്‍എ

വായ്പയെടുക്കൂ, അധികാരത്തിലെത്തിയാല്‍ എഴുതിത്തള്ളാം’: കര്‍ഷകരോട് കര്‍ണാടക എംഎല്‍എ

സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ ഭാര്യയും ജെഡി(എസ്) എംഎല്‍എയുമായ അനിത കുമാരസ്വാമി.കര്‍ഷകര്‍ക്ക് ആവശ്യമുള്ളത്ര വായ്പയെടുക്കാന്‍ അഭ്യര്‍ത്ഥിച്ച അനിത 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളുമെന്നും വാഗ്ദാനം ചെയ്തു.അധികാരത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്ന് കുമാരണ്ണ [കുമാരസ്വാമി] വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങള്‍ എത്ര വേണമെങ്കിലും വായ്പയെടുക്കുക. 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളും.. ഒരു പ്രശ്നവുമില്ല”- ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് അനിത കുമാരസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ജെഡി(എസ്) ഒരുങ്ങുന്നതിനിടെയാണ് പരാമര്‍ശം.

മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ മകനും പാര്‍ട്ടിയുടെ യുവജന വിഭാഗം അധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയെ 2023ലെ തെരഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ജെഡി(എസ്) നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍-മെയ് മാസത്തോടെ നടക്കാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ജെഡി(എസ്).

പുതുവര്‍ഷത്തില്‍ കെഎസ്‌ആര്‍ടിസിയുടെ കിടിലന്‍ പാക്കേജുകള്‍

യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്.2022 നവംബര്‍ മുതല്‍ ഈ ഒക്‌ടോബര്‍ വരെ ബജറ്റ് ടൂറിസത്തിലൂടെ മാത്രം കെഎസ്‌ആര്‍ടിസിക്ക് 10,45,06,355 രൂപ ലഭിച്ചു. 602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരുന്നത്.

മൂന്നാര്‍, നെഫര്‍റ്റിറ്റി, മലക്കപ്പാറ, ജംഗിള്‍ സഫാരി, നാലമ്ബലം, വയനാട്‌, കുമരകം, പഞ്ചപാണ്ഡവ, സാഗരറാണി, മണ്‍റോത്തുരുത്ത്‌, ഇഞ്ചത്തൊട്ടി, ഡബിള്‍ ഡക്കര്‍, വണ്ടര്‍ലാ, ആലപ്പുഴ, റോസ്‌മല, നെല്ലിയാമ്ബതി, പൊന്‍മുടി തുടങ്ങിയവയാണ്‌ ബജറ്റ് ടൂറിസത്തിലെ പാക്കേജുകള്‍.ഇപ്പോള്‍ പുതുവര്‍ഷത്തില്‍ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരില്‍ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്.

വാഗമണ്ണില്‍ ഡിസംബര്‍ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായുള്ള ഒരു സുവര്‍ണ്ണാവസരമാണ് കെഎസ്‌ആര്‍‌ടിസി യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 31 ന് രാത്രി 9 മണി മുതല്‍ ആരംഭിച്ച്‌ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്‍ക്കുന്ന പുതുവത്സര ആഘോഷരാവാണ് കെഎസ്‌ആര്‍ടിസിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ഒരുക്കുന്നത്.

വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്ബ് ഫയറും ഉള്‍പ്പടുന്ന പരിപാടികളാണ് മിസ്റ്റി നൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം വഴി അവസരം ഒരുക്കുന്നുണ്ട്. ക്രൂയിസിലും, ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കമുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 31 ന് രാത്രി 8.00 മുതല്‍ 1 മണി വരെയാണ് ക്രൂയിസിലെ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നാണ് ‘നെഫര്‍റ്റിറ്റി’ യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ക്രൂയിസ് യാത്രയില്‍ പങ്കെടുക്കാന്‍ കെഎസ്‌ആര്‍ടിസി സൗകര്യം ഒരുക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group