ബെംഗളൂരു: ചിത്രദുർഗ മുരുക മഠത്തിനു കീഴിലെ ഹോസ്റ്റലിൽ ലൈംഗിക ചുഷണത്തിന് ഇരയായ ഹൈസ്കൂൾ വിദ്യാർഥിനികൾ നീതി തേടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. പോക്സോ കേസിൽ അറസ്റ്റിലായ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരു ഓഡിയോ ക്ലിപ് പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് മഠം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും മുൻ എംഎൽഎയുമായ കെ.ബസവരാജൻ ഉൾപ്പെ ടെയുള്ളവർക്കെതിരെ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തിരുന്നു.
ഇതേത്തുടർന്ന് പെൺകുട്ടികളുടെ അമ്മയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് ഇവർ നീതി തേടി കത്തെഴുഴിതിയത്.സെപ്റ്റംബർ ഒന്നിന് അറസ്റ്റിലായ മഠാധിപതി നിലവിൽ ചിത ദുർഗ ജില്ലാ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്. 400 വർഷത്തിലേറെ പഴക്കമുള്ള ലിംഗായത്ത് മഠമാണിത്.
നിയമലംഘനത്തിന് പിഴ അഞ്ചു കോടി വരെ: വിപുല അധികാരത്തോടെ ഉന്നത വിദ്യാഭ്യാസ കമീഷന്‍ ബില്‍ പുതുക്കി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ചു കോടി രൂപ പിഴ ശിക്ഷ വരെ വിധിക്കാവുന്നവിധം വിപുലമായ അധികാരങ്ങളുള്ള നിര്‍ദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷന്‍ (എച്ച്.ഇ.സി.ഐ) ബില്ലിന് അന്തിമ രൂപമായി.കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ പ്രകാരം, സ്ഥാപനം നടത്തുന്ന ഏതു നിയമലംഘനത്തിനും അതിന്റെ മേലധികാരി ശിക്ഷാര്‍ഹനായിരിക്കും. ഉത്തരവാദിയല്ലെങ്കില്‍ അത് മേലധികാരി തെളിയിക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഏകീകരിക്കാനുദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ ബില്ലില്‍ ഉന്നത വിദ്യാഭ്യാസ കമീഷന് 15 അംഗ ഭരണസമിതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനുമുള്ള കമീഷനില്‍ ഒരു സംസ്ഥാന സര്‍വകലാശാല വൈസ് ചാന്‍സലറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകളില്‍നിന്ന് രണ്ട് പ്രഫസര്‍മാരും അംഗങ്ങളാകണം.
കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി, ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഒരു നിയമ വിദഗ്ധന്‍, ഒരു ഉന്നത വ്യക്തിത്വം എന്നിവരും ഉണ്ടാകും. സംസ്ഥാനങ്ങളില്‍നിന്ന് പ്രതിനിധികളില്ലാതെ 2018ല്‍ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കമീഷന്‍ (എച്ച്.ഇ.സി.ഐ) ബില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരം കവര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണമായും കേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമമാണെന്നായിരുന്നു വിമര്‍ശനം.
സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ ബില്ലില്‍ ഈ പരാതി മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതേസമയം, കമീഷന്‍ ചെയര്‍പേഴ്സനെയും വൈസ് ചെയര്‍പേഴ്സനെയും നീക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്ന പഴയ വിവാദ വ്യവസ്ഥ ഭേദഗതിയോടെ നിലനിര്‍ത്തിയിട്ടുണ്ട്. സിറ്റിങ് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് അനുസൃതമായി മാത്രമേ നീക്കം ചെയ്യാവൂ എന്നാണ് ഭേദഗതി.
പൊതുവിഷയങ്ങള്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകളെയും കോളജുകളെയും നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിനും(എ.ഐ.സി.ടി.ഇ) മുകളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമോന്നത വേദിയായിട്ടാണ് എച്ച്.ഇ.സി.ഐ വരുന്നത്.
2020ലെ പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിച്ച പോലെ വൈദ്യ മേഖലയിലെയും നിയമ മേഖലയിലെയും ഉന്നത പഠനം പുതിയ കമീഷന്റെ അധികാര പരിധിയില്‍നിന്ന് ഒഴിവാക്കി. കമീഷന് കീഴില്‍ ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ കൗണ്‍സില്‍, ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സില്‍, ഉന്നത വിദ്യാഭ്യാസ ഗ്രാന്റ്സ് കൗണ്‍സില്‍, പൊതു വിദ്യാഭ്യാസ കൗണ്‍സില്‍ എന്നിങ്ങനെ നാല് കൗണ്‍സിലുകളുണ്ടാകും.
ഗ്രാന്റുകള്‍ അനുവദിക്കുക ഉപദേശക കൗണ്‍സില്‍ ആയിരിക്കുമെന്ന പഴയ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥക്ക് പകരം സാങ്കേതിക വിദ്യയിലൂടെ സുതാര്യമായ സംവിധാനത്തിലൂടെ ഗ്രാന്റുകള്‍ നല്‍കുമെന്നാണ് പറയുന്നത്. 1956ലെ യു.ജി.സി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്, നിയമലംഘനത്തിന് പരമാവധി ഈടാക്കാവുന്ന പിഴത്തുക ആയിരം രൂപയാണ്.