ബംഗളൂരു: പോക്സോ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി ശരണരുവിന്റേത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ. മഠാധിപതി തെറ്റ് ചെയ്തുവെന്ന് ലോകം മുഴുവന്‍ അറിഞ്ഞിട്ടുണ്ട്.അത്തരത്തിലുള്ള വലിയ തെറ്റ് അദ്ദേഹത്തില്‍നിന്ന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ലെന്നും യെദിയൂരപ്പ പറഞ്ഞു.
മഠം നടത്തുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സ്വാമി അറസ്റ്റിലായത്. സംഭവം ഗൂഢാലോചനയാണെന്നും മഠാധിപതി നിരപരാധിയാണെന്നും മുമ്ബ് പറഞ്ഞ യെദിയൂരപ്പ ആദ്യഘട്ടത്തില്‍ മുരുക മഠാധിപതിയെ പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
ഭാരത് ജോഡോ യാത്രയില്‍ മരണവും, രാഹുലിനെ അനുഗമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
മുംബയ് : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയില്‍ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി.ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ മരിച്ചത്. യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.
സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നു, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാർട്ടി നേതാവിന്റെ മരണത്തെക്കുറിച്ച് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ഏകദേശം 150 ദിവസം കൊണ്ട് ഏകദേശം 3,500 കിലോമീറ്ററാണ് യാത്ര കാൽനടയായി താണ്ടുന്നത്.തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം എന്നിവയ്ക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര മുന്നേറുന്നത്.