Home Featured കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. ഹൊന്നാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എം പി രേണുകാചാര്യയുടെ അനന്തരവന്‍ ചന്ദ്രശേഖറിന്റെ (25) മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെത്തിയത്.

ശിവമോഗയില്‍ നിന്ന് ഹൊന്നാലിയിലേക്ക് വരികയായിരുന്ന ചന്ദ്രശേഖറിനെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണം നടത്തി വരവെയാണ് ദാവന്‍ഗെരെ ജില്ലയിലെ കടദഗട്ടെയിലെ തുംഗ കനാലില്‍ നിന്നും മുങ്ങിയ നിലയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തിയത് . പൊലീസ് അന്വേഷണം തുടങ്ങി.

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും,കായിക മൽസരങ്ങൾ അനുവദിക്കില്ല

ദില്ലി;വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌ ‌500 കടന്നു.പുക മഞ്ഞും രൂക്ഷമായി..ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി. .മലിനീകരണം ‌നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും.പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.കായിക മൽസരങ്ങൾ അനുവദിക്കില്ല. വായു മലിനീകരണ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജി  സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

You may also like

error: Content is protected !!
Join Our WhatsApp Group