ബംഗളൂരു: അനധികൃത ഗോവധം ആരോപിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു.മംഗളൂരു സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്.
വസ്‌തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തു രേഖകളില്‍ അറ്റാച്ച്‌മെന്റ് നടപടികള്‍ രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കങ്കനാടി പൊലീസ് സ്റ്റേഷനില്‍ അനധികൃത ഗോവധത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉത്സവ സീസണില്‍ 62% ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ഉത്സവ സീസണില്‍ 62 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.അവധിക്കാലത്തെ സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഷോപ്പിംഗും സംബന്ധിച്ച് ഹാരിസ് പോള്‍ നടത്തിയ സര്‍വ്വേഫലമാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. സൈബര്‍ സുരക്ഷയിലെ ആഗോളഭീമന്മാരായ നോര്‍ട്ടണ്‍ലൈഫ് ലോക്കിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.
2022 ഓഗസ്റ്റ് 15 നും 2022 സെപ്തംബര്‍ 1നും ഇടയില്‍, 18 വയസ്സിന് മുകളിലുള്ള 1001 ഇന്ത്യക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഷോപ്പിംഗ് നടത്തുന്നവര്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വെബ്‌സൈറ്റില്‍ പേയ്‌മെന്റ് വിവരങ്ങള്‍ സമര്‍പ്പിക്കുമ്ബോഴെല്ലാം ഒരാള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ആ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാമെന്ന് സര്‍വ്വേറിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് മികച്ച സൗകര്യം നല്‍കുന്നുണ്ടെങ്കിലും അതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 60% ഇന്ത്യക്കാരും വര്‍ഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച് സമ്മാനങ്ങള്‍ നല്‍കുന്ന സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്ബോള്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ളതായി സമ്മതിക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ് ഇപ്പോള്‍ ആഗോള പ്രശ്നമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈനായി വിപണനം നടക്കുന്ന എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഈ തട്ടിപ്പുകാരുടെ ലക്ഷ്യമാണ്. തട്ടിപ്പിന് ആക്കം കൂട്ടുന്നതോ പ്രേരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍, മോശമായ സാമ്ബത്തിക പ്രമോഷനുകള്‍ എന്നിവ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കണ്ടക്‌ട് അതോറിറ്റി അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 6 മുതല്‍, ഗൂഗിള്‍ FCA അനുമതിയില്ലാത്ത (സ്വര്‍ണ്ണത്തിനും ക്രിപ്‌റ്റോകറന്‍സികള്‍ക്കും ഉള്‍പ്പടെ) നിക്ഷേപ പരസ്യങ്ങള്‍ നിരോധിച്ചിരുന്നു.