Home Featured ബെംഗളൂരു:വെള്ളപ്പൊക്കം തടയാൻ വീടുകൾ ഭൂനിരപ്പിൽ നിന്ന് ഉയർത്തുന്നു

ബെംഗളൂരു:വെള്ളപ്പൊക്കം തടയാൻ വീടുകൾ ഭൂനിരപ്പിൽ നിന്ന് ഉയർത്തുന്നു

ബെംഗളൂരു: വെള്ളപ്പൊക്കം പതിവായതോടെ നഗരത്തിലെ വീടുകൾ ജാക്കി ഉപയോഗിച്ച് ഭൂനിരപ്പിൽ നിന്ന് ഉയർത്തുന്നു. കെആർ പുരം മേഖലയിലെ ചില കോൺക്രീറ്റ് വീടുകളാണ് ജാക്കി ഉപയോഗിച്ച് 3 അടി വരെ ഉയർത്തുന്നത്.1500 ചതുരശ്ര അടി വിസ്തീരണമുള്ള വീട് ഉയർത്തുന്നതിന് 5 ലക്ഷം രൂപ വരെ ചെലവ് വരും. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ വീടുകൾക്കുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ പൂർണമായും നശിക്കുന്നതിനെ തുടർന്നാണ് വീട് ഉയർത്താനുള്ള രീതി ആലോചിക്കുന്നത്.

വീടിന്റെ അടിത്തറയ്ക്ക് ചുറ്റു കുഴിയെടുത്ത് താഴെ ഇരുമ്പ് ജാക്കി പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിക്ക് മുകളിൽ വരുംവിധമാണ് ക്രമീകരിക്കുന്നത്. അതിനുശേഷം ഒരേ അളവിൽ ജാക്കി തിരിച്ച് വീട് ഉയർത്തിയശേഷമാണ് അടിത്തറ കെട്ടി ബലപ്പെടുത്തുന്നത്.ഒരു മാസം മുതൽ 2 മാസം വരെ സമയം വേണ്ടിവരും പ്രവൃത്തികൾ പൂർത്തിയാകാൻ കേരളത്തിൽ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടായപ്പോൾ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിൽ സമാനമായ രീതിയിൽ വീടുകൾ ഉയർത്തിയിരുന്നു.

ബൈജൂസിന്റെ ബംഗളൂരുവിലെ ആസ്ഥാനത്തും ജീവനക്കാര്‍ക്ക് രാജി സമ്മര്‍ദം

ബംഗളൂരു: എജുക്കേഷന്‍ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാര്‍ക്കുമേല്‍ രാജി സമ്മര്‍ദമെന്ന് കര്‍ണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയന്‍ (കെ.ഐ.ടി.യു) ആരോപിച്ചു.തിരുവനന്തപുരത്തെ ഓഫിസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാന്‍ കമ്ബനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസില്‍ രാജി സമ്മര്‍ദം. സ്വയം രാജിവെച്ചില്ലെങ്കില്‍ കമ്ബനിയില്‍നിന്ന് പുറത്താക്കുമെന്നാണ് കമ്ബനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി.

ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി.മാനേജര്‍മാരില്‍നിന്നോ സുപ്പര്‍വൈസര്‍മാരില്‍നിന്നോ ബോര്‍ഡ് അംഗങ്ങളില്‍നിന്നോ ഉള്ള സമ്മര്‍ദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരന്‍ രാജിവെച്ചാല്‍ അത് നിര്‍ബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക.ജീവനക്കാരെ രാജിവെപ്പിക്കാന്‍ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്.

കമ്ബനിയില്‍നിന്ന് പുറത്താക്കിയാല്‍ അത് ജീവനക്കാര്‍ ഭാവിയില്‍ മറ്റു കമ്ബനികളില്‍ പ്രവര്‍ത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്‌.ആര്‍ മാനേജര്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങള്‍ അടങ്ങിയ രേഖകളൊന്നും ജീവനക്കാര്‍ക്ക് കമ്ബനി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും യൂനിയന്‍ ചൂണ്ടിക്കട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group