ബംഗളൂരു: ഗ്രാമദേവതയുടെ പ്രതിഷ്ഠയുള്ള ദണ്ഡ് തൊട്ടതിന് ദലിത് ബാലന് മേല്ജാതിക്കാര് 60,000 രൂപ പിഴ വിധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ വന്‍ സമരം.
കോലാര്‍ ജില്ലയിലാണ് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ‘ഉല്ലറഹള്ളി ചലോ’ എന്ന പേരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തെകല് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലുര്‍ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലേക്കായിരുന്നു പ്രകടനം. ഈ ഗ്രാമത്തിലാണ് ദലിത് കുടുംബത്തിന് പീഡനം നേരിടുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് വിവാദസംഭവം.
ബംഗളൂരുവില്‍നിന്ന് 60 കി.മീറ്റര്‍ അകലെ കോലാര്‍ ജില്ലയിലെ മലുര്‍ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലാണ് ദലിത് കുടുംബം താമസിക്കുന്നത്. ഗ്രാമത്തിലെ ദേവിയായ ഭൂതമ്മയുടെ പ്രതിഷ്ഠ പ്രദക്ഷിണത്തിനായി ക്ഷേത്രത്തിന് പുറത്തെത്തിച്ചിരുന്നു. അപ്പോഴാണ് ശോഭമ്മയുടെ 15 വയസ്സുള്ള മകന് പ്രതിഷ്ഠ സ്ഥാപിച്ച ദണ്ഡില്‍ തൊട്ടത്. തുടര്‍ന്ന് ഗ്രാമത്തിലെ ചിലരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ദലിത് കുടുംബത്തിന് 60,000 രൂപ ശിക്ഷ വിധിക്കുകയായിരുന്നു. ദലിതന് തൊട്ട് അശുദ്ധമാക്കിയ പ്രതിഷ്ഠയുടെ ശുദ്ധീകരണം നടത്താനായാണ് തുകയെന്നാണ് മേല്ജാതിക്കാര് പറയുന്നത്. ദലിത് സംഘടന ഭാരവാഹികളെ ശോഭമ്മ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒക്ടോബര്‍ ഒന്നിനുള്ളില്‍ പിഴ നല്‍കണമെന്നാണ് അന്ത്യശാസനം. ഈ സാഹചര്യത്തിലാണ് ദലിത് സംഘടനകളുടെ പ്രതിഷേധം നടന്നത്. തങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് ഏതെങ്കിലും മതത്തെ അപമാനിക്കാനല്ലെന്നും മനുഷ്യരായ തങ്ങള്‍ക്ക് എല്ലായിടത്തും പ്രവേശിക്കാനുള്ള അവകാശം ഉണ്ടെന്നും സമരത്തിന്റെ സംഘാടകനായ ആനന്ദ് സിദ്ധാര്‍ഥ പറഞ്ഞു. വിവേചനത്തിനെതിരായ മുന്നറിയിപ്പാണ് സമരം. ദലിതര്‍ എല്ലാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് സമരം. ജാതിവിവേചനം നടത്തുകയും കുടുംബത്തെ ബഹിഷ്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.
കുറ്റക്കാര്‍ക്ക് നിയമമനുസരിച്ചുള്ള ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് സംഘടനകളുടെ പരാതിയില്‍ കോലാര്‍ പൊലീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം എട്ടുപേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദലിത് ബാലന്റെ മാതാവ് ദിവസവേതനക്കാരിയാണ്. ദിവസം 300 രൂപ കൂലിയായി കിട്ടുന്ന തനിക്ക് 60,000 രൂപ അടക്കുകയെന്നത് അസാധ്യമാണെന്ന് മേല്ജാതിക്കാരോട് പറഞ്ഞിരുന്നു. 5000 രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു ദൈവവും തങ്ങളെ സഹായിക്കാന്‍ എത്തിയില്ലെന്നും ഇതിനാല്‍ ഇനിമുതല്‍ ബി.ആര്. അംബേദ്കറോടാണ് പ്രാര്‍ഥിക്കുകയെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് വീട്ടിലെ വിവിധ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നീക്കുകയും ഭരണഘടനാശില്പിയായ അംബേദ്കറുടെ ഫോട്ടോ കഴിഞ്ഞദിവസം സ്ഥാപിക്കുകയും ചെയ്തിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്; തെളിവുകള്‍ ലഭിച്ചെന്ന് സി.ബി.ഐ
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സി.ബി.ഐ പറയുന്നു. അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡ്.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ നടപടിയെന്നതാണ് ശ്രദ്ധേയം. അതേസമയം, സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. യാത്ര ഇന്ന് കേരളം പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കും.