Home Featured 2025- ല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കാന്‍ പദ്ധതിയിട്ട് കര്‍ണാടക; അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

2025- ല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കാന്‍ പദ്ധതിയിട്ട് കര്‍ണാടക; അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

by കൊസ്‌തേപ്പ്


ബംഗളൂരു: അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍ ഇടം പിടിയ്‌ക്കാനൊരുങ്ങി കര്‍ണാടക. 2020-26 വര്‍ഷത്തെ പുതുക്കിയ ടൂറിസം നയത്തിന്റെ പ്രകാശന വേളയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ണാടക സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 30 ലക്ഷം പേരാണ് സന്ദര്‍ശനത്തിനായെത്തുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വഴി പ്രാദേശിക ജനങ്ങളുടെ ജീവിതമാര്‍ഗവും മെച്ചപ്പെടും. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കര്‍ണാടകയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്‍ബുറഗിയിലെയും ബിദറിലെയും കോട്ടകള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. ഇവിടങ്ങളിലെ ആസ്തികള്‍ മെച്ചപ്പെടുത്തിയാല്‍ ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്നും സൂചിപ്പിച്ചു.

ഇതിനായി റവന്യൂ, പിഡബ്ല്യുഡി വകുപ്പുകള്‍ ടൂറിസം വകുപ്പിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി ആനന്ദ് സിംഗും ടൂറിസം പ്രോത്സാഹനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. യാനയുടെ പുനരുജ്ജീവനം, ചിക്കമംഗളൂരുവിലെ റോപ്വേ, ഹോട്ടലുകള്‍ എന്നിവ ഏറ്റെടുത്തു. പുതിയ സര്‍ക്യൂട്ടുകള്‍ രൂപീകരിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദ​ലി​ത്​ കു​ടും​ബ​ത്തി​നെ​തി​രെ വി​വേ​ച​നം: കോ​ലാ​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

ബം​ഗ​ളൂ​രു: ഗ്രാ​മ​ദേ​വ​ത​യു​ടെ പ്ര​തി​ഷ്ഠ​യു​ള്ള ദ​ണ്ഡ്​ തൊ​ട്ട​തി​ന്​ ദ​ലി​ത്​ ബാ​ല​ന്​ മേ​ല്‍​ജാ​തി​ക്കാ​ര്‍ 60,000 രൂ​പ പി​ഴ വി​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​​ടെ വ​ന്‍ സ​മ​രം.

കോ​ലാ​ര്‍ ജി​ല്ല​യി​ലാ​ണ്​ വി​വി​ധ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. ‘ഉ​ല്ല​റ​ഹ​ള്ളി ച​ലോ’ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പ​​ങ്കെ​ടു​ത്തു. തെ​ക​ല്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ മ​ലു​ര്‍ താ​ലൂ​ക്കി​ലെ ഉ​ല്ല​റ​ഹ​ള്ളി ​ഗ്രാ​മ​ത്തി​ലേ​ക്കാ​യിരുന്നു​ പ്ര​ക​ട​നം. ഈ ​ഗ്രാ​മ​ത്തി​ലാ​ണ്​ ദ​ലി​ത്​ കു​ടും​ബ​ത്തി​ന്​ പീ​ഡ​നം നേ​രി​ടു​ന്ന​ത്. സെ​പ്​​റ്റം​ബ​ര്‍ എ​ട്ടി​നാ​ണ്​ വി​വാ​ദ​സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ 60 കി.​മീ​റ്റ​ര്‍ അ​ക​ലെ കോ​ലാ​ര്‍ ജി​ല്ല​യി​ലെ മ​ലു​ര്‍ താ​ലൂ​ക്കി​ലെ ഉ​ല്ല​റ​ഹ​ള്ളി ഗ്രാ​മ​ത്തി​ലാ​ണ്​ ദ​ലി​ത്​ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ ദേ​വി​യാ​യ ഭൂ​ത​മ്മ​യു​ടെ പ്ര​തി​ഷ്ഠ പ്ര​ദ​ക്ഷി​ണ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ്​ ശോ​ഭ​മ്മ​യു​ടെ 15 വ​യ​സ്സു​ള്ള മ​ക​ന്‍ പ്ര​തി​ഷ്ഠ സ്ഥാ​പി​ച്ച ദ​ണ്ഡി​ല്‍ തൊ​ട്ട​ത്. തു​ട​ര്‍​ന്ന്​ ഗ്രാ​മ​ത്തി​ലെ ചി​ല​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്​ ദ​ലി​ത്​ കു​ടും​ബ​​ത്തി​ന്​ 60,000 രൂ​പ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ദ​ലി​ത​ന്‍ തൊ​ട്ട്​ അ​ശു​ദ്ധ​മാ​ക്കി​യ പ്ര​തി​ഷ്ഠ​യു​ടെ ശു​ദ്ധീ​ക​ര​ണം ന​ട​ത്താ​നാ​യാ​ണ്​ ​തു​ക​യെ​ന്നാ​ണ്​ മേ​ല്‍​ജാ​തി​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ദ​ലി​ത്​ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ ശോ​ഭ​മ്മ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നു​ള്ളി​ല്‍ പി​ഴ​ ന​ല്‍​ക​ണ​മെ​ന്നാ​ണ്​ അ​ന്ത്യ​ശാ​സ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ത​ങ്ങ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്​ ഏ​തെ​ങ്കി​ലും മ​ത​ത്തെ അ​പ​മാ​നി​ക്കാ​ന​ല്ലെ​ന്നും മ​നു​ഷ്യ​രാ​യ ത​ങ്ങ​ള്‍​ക്ക്​ എ​ല്ലാ​യി​ട​ത്തും പ്ര​വേ​ശി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നും സ​മ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യ ആ​ന​ന്ദ്​ സി​ദ്ധാ​ര്‍​ഥ പ​റ​ഞ്ഞു. വി​വേ​ച​ന​ത്തി​നെ​തി​രാ​യ മു​ന്ന​റി​യി​പ്പാ​ണ്​ സ​മ​രം. ദ​ലി​ത​ര്‍ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ സ​മ​രം. ജാ​തി​വി​വേ​ച​നം ന​ട​ത്തു​ക​യും കു​ടും​ബ​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം.

കു​റ്റ​ക്കാ​ര്‍​ക്ക്​ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യി​ല്‍ കോ​ലാ​ര്‍ പൊ​ലീ​സ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള​ട​ക്കം എ​ട്ടു​പേ​ര്‍​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ദ​ലി​ത്​ ബാ​ല​ന്‍റെ മാ​താ​വ്​ ദി​വ​സ​വേ​ത​ന​ക്കാ​രി​യാ​ണ്. ദി​വ​സം 300 രൂ​പ കൂ​ലി​യാ​യി കി​ട്ടു​ന്ന ത​നി​ക്ക്​ 60,000 രൂ​പ അ​ട​ക്കു​ക​യെ​ന്ന​ത്​ അ​സാ​ധ്യ​മാ​​ണെ​ന്ന്​ മേ​ല്‍​ജാ​തി​ക്കാ​രോ​ട്​ പ​റ​ഞ്ഞി​രു​ന്നു. 5000 രൂ​പ ന​ല്‍​കാ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല. ഒ​രു ദൈ​വ​വും ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി​യി​ല്ലെ​ന്നും ഇ​തി​നാ​ല്‍ ഇ​നി​മു​ത​ല്‍ ബി.​ആ​ര്‍. അം​ബേ​ദ്​​ക​റോ​ടാ​ണ്​​ പ്രാ​ര്‍​ഥി​ക്കു​ക​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്‌​ വീ​ട്ടി​ലെ വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ള്‍ നീ​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ​ശി​ല്‍​പി​യാ​യ അം​ബേ​ദ്​​ക​റു​ടെ ഫോ​ട്ടോ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group